പശ്ചിമബംഗാളിൽ ബക്രീദ് അവധി ഒരുദിവസമായി വെട്ടിക്കുറച്ചു

കൊൽക്കത്ത: പശ്ചിമബംഗാളിൽ ബക്രീദ് അവധി ഒരുദിവസമായി വെട്ടിക്കുറച്ചു. നേരത്തേ തൃണമൂൽ സർക്കാർ പ്രഖ്യാപിച്ചിരുന്ന രണ്ടുദിവസത്തെ അവധിയാണ് ബിജെപി സർക്കാർ ഒരുദിവസമാക്കി കുറച്ചത്. പുതിയ ഉത്തരവ് പ്രകാരം ബക്രീദ് ദിനമായ മേയ് 28-ന് മാത്രമാണ് സംസ്ഥാനത്ത് അവധി.
മമത ബാനർജിയുടെ നേതൃത്വത്തിൽ അധികാരത്തിലുണ്ടായിരുന്ന തൃണമൂൽ സർക്കാർ നേരത്തേ രണ്ടുദിവസത്തെ അവധിയാണ് ബക്രീദിന് പ്രഖ്യാപിച്ചിരുന്നത്. മേയ് 26, 27 തീയതികളിലായിരുന്നു അവധി. എന്നാൽ, ബക്രീദ് മേയ് 28-ന് ആയതോടെ പുതിയ ബിജെപി സർക്കാർ ഇത് പുനഃക്രമീകരിച്ചു. പുതിയ ഉത്തരവ് പ്രകാരം മേയ് 28-ന് മാത്രമാണ് സംസ്ഥാനത്ത് അവധി. മേയ് 26, 27 തീയതികളിൽ എല്ലാ സർക്കാർ സ്ഥാപനങ്ങളും പ്രവർത്തിക്കുമെന്നും ഉത്തരവിലുണ്ട്. 2011-ൽ മമത ബാനർജി അധികാരത്തിലെത്തിയതിന് പിന്നാലെയാണ് ബംഗാളിൽ ബക്രീദിനും ഈദുൽഫിത്തറിനും ഛഠ് പൂജയ്ക്കും ഉൾപ്പെടെ രണ്ടുദിവസത്തെ അവധി നൽകിത്തുടങ്ങിയത്.
Content Highlights: Bakrid holiday reduced from two days to one day in West Bengal., The official holiday is confirmed for May 28, 2026., Government offices will remain operational on May 26 and 27, 2026., The change marks a departure from the previous TMC government's holiday policy.