ന്യൂനപക്ഷത്തിന്റെ അവകാശങ്ങളെ എടുത്തുമാറ്റാന്‍ നീക്കമെന്ന് ഖാര്‍ഗെ; വഖഫ് ബില്ലില്‍ ചര്‍ച്ച തുടരുന്നു

രാജ്യസഭയില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ സംസാരിക്കുന്നു | Photo: ANI
രാജ്യസഭയില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ സംസാരിക്കുന്നു | Photo: ANI

ന്യൂഡല്‍ഹി: രാജ്യസഭയിലും ചൂട് പിടിച്ച് വഖഫ് ബില്ല്. ബില്ലില്‍ ചര്‍ച്ച പുരോഗമിക്കുകയാണ്. ന്യൂനപക്ഷത്തിന്റെ അവകാശങ്ങളെ എടുത്തുമാറ്റാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ചര്‍ച്ചയില്‍ സംസാരിക്കവെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കുറ്റപ്പെടുത്തി. വഖഫ് ഭേദഗതി ബില്ല്  മുനമ്പം പ്രശ്‌നത്തിന് പരിഹാരമാകില്ലെന്നും മുനമ്പം പ്രശ്‌നവുമായി ബന്ധപ്പെട്ട ചില ഭേദഗതികള്‍ ഉണ്ടാകും എന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും ജോസ് കെ. മാണി എംപിയും പറഞ്ഞു. അമുസ്ലിങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വഖഫ് ബോര്‍ഡിന്റെ ഘടനമാറ്റുന്ന നടപടികളില്‍ തനിക്ക് യോജിക്കാന്‍ കഴിയില്ലെന്നും ജോസ് കെ. മാണി വ്യക്തമാക്കി. 

വഖഫ് ഭേദഗതി ബില്ല് ബുധനാഴ്ച ലോക്‌സഭ പാസാക്കിയിരുന്നു. 12 മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കും രണ്ട് മണിക്കൂര്‍ നീണ്ട വോട്ടെടുപ്പ് പ്രക്രിയയ്ക്കും ശേഷമാണ് ബില്ല് പാസായത്. ലോക്‌സഭയിലും വഖഫ് ബില്ല് സംബന്ധിച്ച ചര്‍ച്ച നീളുകയാണ്. ചര്‍ച്ചയ്ക്ക് ശേഷം നടക്കുന്ന വോട്ടെടുപ്പും വൈകാനാണ് സാധ്യത
 

Content Highlights: Wakf Bill sparks Rajya Sabha debate