താക്കറെയെ തല്ലുമെന്ന് താന്‍ പറഞ്ഞിട്ടില്ല; അറസ്റ്റില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി നാരായണ്‍ റാണെ

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ തല്ലുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര മന്ത്രി നാരായണ്‍ റാണെ. സ്വാതന്ത്ര്യം ലഭിച്ച വര്‍ഷം അറിയാത്ത താക്കറെയേ താന്‍ അവിടെയുണ്ടായിരുന്നെങ്കില്‍ അടിക്കുമായിരുന്നുവെന്ന് മാത്രമേ താന്‍ പറഞ്ഞിട്ടുളളൂവെന്നും അദ്ദേഹം പറഞ്ഞു. വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് മഹാരാഷ്ട്ര പോലീസ് കസ്റ്റഡിയിലെടുത്ത കേന്ദ്ര മന്ത്രി നാരായണ്‍ റാണെ ടൈംസ് നൗവിനോട് പ്രതികരിക്കുകയായിരുന്നു.
ഗോള്‍വാല്‍ക്കര്‍ ഗുരുജി ആശ്രമത്തില്‍ ഭക്ഷണം കഴിക്കുന്നതിനിടയിലാണ് ഡി.സി.പി എത്തി അറസ്റ്റ് ചെയ്യാന്‍ പോവുകയാണെന്ന് അറിയിച്ചത്. അറസ്റ്റ് വാറന്റ് ഉണ്ടോ എന്ന് ചോദിച്ചെങ്കിലും പോലീസ് അത് ഇല്ലെന്ന് പറയുകയായിരുന്നു. ശേഷം തന്നെ സംഗമേശ്വര്‍ പേലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതായും അദ്ദേഹം പ്രതികരിച്ചു. അവിടെ എത്തിയ ശേഷം റൂമിനകത്തേക്ക് പോയ ഡി.സി.പി രണ്ട് മണിക്കൂറിന് ശേഷമാണ് പുറത്ത് വന്നത്. തനിക്ക് അവിടെ പോലീസ് ഉദ്യോഗസ്ഥനില്‍ നിന്നും ജീവന് ഭീഷണി നേരിടേണ്ടി വന്നതായും അദ്ദേഹം പറഞ്ഞു.
വിവാദ പരാമര്‍ശത്തില്‍ തനിക്കെതിരേ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയില്‍ ബുധനാഴ്ച നാരായണ്‍ റാണെ ഹര്‍ജി സമര്‍പ്പിക്കും. കോടതിസമയം കഴിഞ്ഞതിനാല്‍ ഇന്ന് ഹര്‍ജി സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു. രത്‌നഗിരിയിലെ തീരപ്രദേശത്ത് ബി.ജെ.പിയുടെ ജന്‍ ആശിര്‍വാദ് യാത്രയുടെ ഭാഗമായി സഞ്ചരിക്കുന്നതിനിടെയാണ് റാണെയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
Content Highlights: union minister narayan rane respond after arrest in controversial statement
Content Highlights: