ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും ഭൂചലനം; പ്രഭവകേന്ദ്രം നേപ്പാള്‍

ഇന്ത്യാഗേറ്റ്, ന്യൂഡൽഹി
ഇന്ത്യാഗേറ്റ്, ന്യൂഡൽഹി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നേരിയ ഭൂചലനം. നോയിഡയിലും ഗാസിയാബാദിലും ഭൂചലനം അനുഭവപ്പെട്ടു. ബുധനാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ നേപ്പാളില്‍ 6.3 തീവ്രതയില്‍ ഭൂചലനമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടത്.

അഞ്ചുമണിക്കൂറിനിടെ നേപ്പാളിലുണ്ടാകുന്ന രണ്ടാമത്തെ ഭൂചലനമാണിത്. ചൊവ്വാഴ്ച രാത്രി 8.52 ഓടെ 4.9 തീവ്രതയുള്ള ഭൂചലനമാണ് ഇവിടെ അനുഭവപ്പെട്ടത്.
 

Content Highlights: tremors felt in Delhi after Earthquake hits Nepal