യു.പി ജയിലിൽ വെടിവെപ്പ്: ഗുണ്ടാനേതാവ് മുകിംകാല ഉള്‍പ്പടെ 3 പേര്‍ മരിച്ചു

ചിത്രകൂട്: വെള്ളിയാഴ്ച രാവിലെ ഉത്തർപ്രദേശിലെ ചിത്രകൂടിലുളള ജയിലിൽ നടന്ന വെടിവെപ്പിൽ മൂന്നുപേർ മരിച്ചു. ഗുണ്ടാനേതാവ് മുകിം കാല, എംഎൽഎ മുക്താർ അൻസാരിയുടെ സഹായി മെരാജുദ്ദീൻ എന്നിവരാണ് കൊല്ലപ്പെട്ടവരിൽ രണ്ടുപേർ.
അന്തേവാസികൾ തമ്മിലുണ്ടായ വാക്കുതർക്കമാണ് അക്രമത്തിൽ കലാശിച്ചത്. അന്തേവാസികളിലൊരാളായ അൻഷു ദിക്ഷിത് മെരാദുജ്ജീനെയും മുകിം കാലയെയും വെടിവെക്കുകയായിരുന്നു. ജയിൽ അധികൃതർ നടത്തിയ വെടിവെപ്പിലാണ് മൂന്നാമനായ അൻഷു കൊല്ലപ്പെട്ടത്.
അന്തേവാസികൾ തമ്മിലുളള വാക്കുതർക്കം അക്രമത്തിലേക്ക് നീങ്ങിയതോടെ ജയിൽ ഉദ്യോഗസ്ഥൻ ഇടപെടുകയായിരുന്നു. എന്നാൽ അൻഷു ഇയാളുടെ സർവീസ് തോക്ക് കൈക്കലാക്കുകയും മറ്റുരണ്ടുപേരെ വെടിവെക്കുകയും ചെയ്തു. അഞ്ച് അന്തേവാസികളെ തടവുകാരാക്കിയ അൻഷു ഇവരെയും കൊല്ലുമെന്ന് ഭീഷണി ഉയർത്തി.
ജില്ലാ മജിസ്ട്രേറ്റും ചിത്രകൂട് എസ്പിയെയും ഉടൻ ജയലധികൃതർ വിവരമറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ ഇവർ അൻഷുവിനോട് കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. തന്നെയുമല്ല അഞ്ച് അന്തേവാസികളെ കൊല്ലുമെന്നും ഇയാൾ ഭീഷണിമുഴക്കി. തുടർന്ന് പോലീസ് ഉദ്യോഗസ്ഥരും അൻഷുവും തമ്മിൽ നടന്ന ഏറ്റുമുട്ടലിലാണ് ഇയാൾ കൊല്ലപ്പെടുന്നത്.
Content Highlights:three killed in Chitrakoot jail shootout
Content Highlights: