സുരേഷ് ഗോപിയും ജോർജ് കുര്യനും കേന്ദ്ര സഹമന്ത്രിമാരായി ചുമതലയേറ്റു

സുരേഷ് ​ഗോപിയും ജോർജ് കുര്യനും ചുമതലയേൽക്കുന്നു |  Photo: 1. PG Unnikrshnan, 2. Screengrab / Mathrubhumi News
സുരേഷ് ​ഗോപിയും ജോർജ് കുര്യനും ചുമതലയേൽക്കുന്നു | Photo: 1. PG Unnikrshnan, 2. Screengrab / Mathrubhumi News

ന്യൂഡൽഹി: ജോർജ് കുര്യനും സുരേഷ് ​ഗോപിയും കേന്ദ്ര സഹമന്ത്രിമാരായി ചുമതലയേറ്റു. പെട്രോളിയം, ടൂറിസം വകുപ്പുകളുടെ  ചുമതലയാണ് സുരേഷ് ​ഗോപിക്കുള്ളത്. ന്യൂനപക്ഷ ക്ഷേമം, കേന്ദ്ര ഫിഷറീസ്-മൃ​ഗസംരക്ഷണ വകുപ്പുകളുടെ ചുമതലയാണ് ജോർജ് കുര്യന്.

ശാസ്ത്രിഭവനിലെ പെട്രോളിയം മന്ത്രാലയത്തിലെത്തിയാണ് സുരേഷ് ഗോപി ചുമതലയേറ്റത്. പെട്രോളിയം, പ്രകൃതിവാക മന്ത്രി ഹര്‍ദീപ് സിങ് പുരി സുരേഷ് ഗോപിയെ സ്വീകരിച്ചു. വകുപ്പ് സെക്രട്ടറിമാരും പങ്കെടുത്തു. അപ്രതീക്ഷിതമായി കിട്ടിയ വകുപ്പാണ് പെട്രോളിയം വകുപ്പെന്നും ഭാരിച്ച ഉത്തരവാദിത്വമാണ്, പഠിച്ച് വേണ്ടതുപോലെ പ്രവർത്തിക്കുമെന്നും സുരേഷ് ​ഗോപി പറഞ്ഞു.

കൊല്ലം തീരത്തെ എണ്ണഖനന സാധ്യത പരിശോധിക്കും. ടൂറിസത്തിൽ പുതിയ പടവുകൾ സൃഷ്ടിക്കും. ആരാധിക്കപ്പെടുന്ന രീതിയിലേക്ക് ഇന്ത്യൻ ടൂറിസത്തെ മാറ്റിയെടുക്കും. ലോകത്തിനായുള്ള ഒരു ദേശീയ പാക്കേജാണ് ലക്ഷ്യം. വിശദമായി പഠിച്ച് ഉചിതമായി പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

ഡൽഹിയിൽ കൃഷി ഭവനനിലെത്തിയാണ് ജോർജ് കുര്യൻ കേന്ദ്ര ഫിഷറീസ്-മൃ​ഗസംരക്ഷണ വകുപ്പ് സഹമന്ത്രിയായി ചുമതല ഏറ്റെടുത്തത്.

Content Highlights: Suresh Gopi took charge as Minister of State for Petroleum and Tourism