ബിബിസി ഡോക്യുമെന്ററി; വിലക്കിനെതിരായ ഹർജികൾ ഫെബ്രുവരി ആറിന്‌ സുപ്രീം കോടതി പരിഗണിക്കും

#ബി. ബാലഗോപാൽ / മാതൃഭൂമി ന്യൂസ്
കൊല്‍ക്കത്തയിലെ ജാദവ്പുര്‍ യൂണിവേഴ്‌സിറ്റിയില്‍ ബിബിസി ഡോക്കുമെന്ററി കാണുന്ന വിദ്യാര്‍ഥികള്‍. File Photo - ANI
കൊല്‍ക്കത്തയിലെ ജാദവ്പുര്‍ യൂണിവേഴ്‌സിറ്റിയില്‍ ബിബിസി ഡോക്കുമെന്ററി കാണുന്ന വിദ്യാര്‍ഥികള്‍. File Photo - ANI

ന്യൂഡൽഹി: ബിബിസി ഡോക്യുമെന്ററിക്ക് സമൂഹ മാധ്യമങ്ങളിലും മറ്റും ഏർപ്പെടുത്തിയ വിലക്കിനെതിരായ ഹർജി ഫെബ്രുവരി 6 ന് സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വിലക്ക് ഏറെപ്പടുത്തിയ കേന്ദ്ര സർക്കാർ നടപടി ഏകപക്ഷീയവും ഭരണഘടനാവിരുദ്ധവുമാണെന്ന് ആരോപിച്ച് അഭിഭാഷകനായ എം.എൽ.ശർമ ആണ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തത്. ഡോക്യുമെന്ററിയുടെ രണ്ടു ഭാഗങ്ങളും കോടതി പരിശോധിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 

ബിബിസി ഡോക്യുമെന്ററിയും ആയി ബന്ധപ്പെട്ട തങ്ങളുടെ ട്വീറ്റുകൾ നീക്കിയതിന് എതിരെ മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ റാമും, അഭിഭാഷകൻ പ്രശാന്ത് ഭൂഷണും സുപ്രീം കോടതിയെ സമീപിച്ചു. ഈ ഹർജിയും അടുത്ത തിങ്കളാഴ്ച്ച പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു.

Content Highlights: supreme court will consider petitions on docummentary ban