നിമിഷപ്രിയ: റിപ്പോർട്ടിങ് വിലക്കണമെന്ന ഹർജി ഇന്ന് സുപ്രീംകോടതിയിൽ

നിമിഷപ്രിയ
നിമിഷപ്രിയ

ന്യൂഡൽഹി: പാലക്കാട് സ്വദേശിനി നിമിഷപ്രിയയെ യെമെനിൽ വധശിക്ഷയ്ക്ക് വിധിച്ചതുമായി ബന്ധപ്പെട്ട വാർത്തകൾ നൽകുന്നതിൽനിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന ഹർജി തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചാണ് ആന്ധ്രാപ്രദേശ് സ്വദേശി കെ.എ. പോൾ നൽകിയ ഹർജി കേൾക്കുന്നത്.

നിമിഷപ്രിയയുടെ വധശിക്ഷ ഉടൻ നടപ്പാക്കിയേക്കുമെന്നും അതിനാൽ ഇതുസംബന്ധിച്ച ചർച്ചകളെ ബാധിക്കാതിരിക്കാൻ പൊതുചർച്ചകൾ വിലക്കണമെന്നുമാണ് ഹർജിക്കാരന്റെ ആവശ്യം. സുപ്രീംകോടതി, അറ്റോർണി ജനറലിന്റെ നിലപാട് തേടിയിരുന്നു.

Content Highlights: Supreme Court to Hear Plea on Media Restrictions in Nimishapriya Death Sentence Case