വികസിത് ഭാരത്, സംസ്ഥാന ധനമന്ത്രിമാരുടെ യോഗം ഇന്ന്

ന്യൂഡൽഹി : സംസ്ഥാന ധനമന്ത്രിമാരുടെയും ധനവകുപ്പ് സെക്രട്ടറിമാരുടെയും യോഗം വെള്ളിയാഴ്ച ഡൽഹിയിൽ ആരംഭിക്കും. 18, 19 തീയതികളിലാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിലുള്ള യോഗം. കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ , ഉന്നത ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുക്കും. മുഖ്യമന്ത്രി വി.ഡി. സതീശൻ യോഗത്തിൽ പങ്കെടുക്കും. വികസിത് ഭാരത് മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾക്ക് കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള സഹകരണവും സാമ്പത്തിക പങ്കാളിത്തവുമാണ് യോഗത്തിലെ പ്രധാനചർച്ചാവിഷയം. 15-ാം ധനകാര്യ കമ്മിഷൻ ചെയർമാൻ എൻ.കെ. സിങ് ഉദ്ഘാടനസമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തും.
Content Highlights: State finance ministers and secretaries meet in Delhi starting Friday., Central finance ministry is hosting the meeting on the 18th and 19th., Focuses on central-state cooperation and financial partnership for Vikasit Bharat., Union Finance Minister Nirmala Sitharaman and Chief Minister V.D. Satheesan to attend.