ഗുവാഹാട്ടിയില്‍ സ്‌പൈസ് ജെറ്റ് വിമാനം അപകടകരമായി ലാന്‍ഡ് ചെയ്തു; ഡിജിസിഎ അന്വേഷിക്കും

പ്രതീകാത്മക ചിത്രം | Photo: REUTERS
പ്രതീകാത്മക ചിത്രം | Photo: REUTERS

ഗുവാഹാട്ടി: ബെംഗളൂരു - ഗുവാഹാട്ടി സ്പൈസ് ജെറ്റ് വിമാനം ഗുവാഹാട്ടി വിമാനത്താവളത്തില്‍ അപകടകരമായി ലാന്‍ഡ് ചെയ്തു. റണ്‍വേയില്‍ സാധാരണ ലാന്‍ഡ് ചെയ്യുന്ന മേഖലയില്‍ നിന്ന് 1000 മീറ്ററോളം മാറി വിമാനം ഇറങ്ങിയതിനെ തുടര്‍ന്ന് റണ്‍വേയിലെ ലൈറ്റുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.

രണ്ട് പൈലറ്റുമാരും നാല് ജീവനക്കാരുമടക്കം 155 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ലാന്‍ഡിങ്ങിന് തൊട്ടുമുമ്പ് പൈലറ്റിന് ഉയരത്തിനെക്കുറിച്ചുള്ള ധാരണ നഷ്ടമായതാണ് കൃത്യമായ ലാന്‍ഡിങ്ങിന് തടസമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അന്വേഷണത്തിന് ഉത്തരവിട്ടു.

എന്നാല്‍ സംഭവത്തെക്കുറിച്ച് സ്പൈസ് ജെറ്റ് പ്രതികരിച്ചിട്ടില്ല. വിമാനം പിന്നീട് സുരക്ഷിതമായി പാര്‍ക്കിംഗ് ബേയിലേക്ക് മാറ്റി. പരിശോധനയില്‍ പ്രധാന ലാന്‍ഡിംഗ് ഗിയറിലെ ടയറുകളില്‍ കേടുപാടുകള്‍ കണ്ടെത്തിയിട്ടുണ്ട്.

Content Highlights: SpiceJet Boeing 737 Makes Hard Landing, Damages Runway Lights In Guwahati

Content Highlights: