മഹാരാഷ്ട്രയും മമതയുടെ പാത സ്വീകരിക്കണ്ടിവരും; ബിജെപിക്ക് മുന്നറിയിപ്പുമായി ശിവസേന

മുംബൈ: മഹാരാഷ്ട്രാ നിലവില്‍ കുരുക്ഷേത്ര യുദ്ധ ഭൂമിയാണെന്ന് ശിവസേന. കോവിഡ്, അഴിമതി അന്വേഷണങ്ങള്‍ തുടങ്ങി നിരവധി പോര്‍മുഖങ്ങളാണ് തുറന്നിട്ടുള്ളതെന്ന് മുഖപത്രമായ സാമ്‌നയിലെ മുഖപ്രസംഗത്തില്‍ ബിജെപിയെ കുറ്റപ്പെടുത്തിക്കൊണ്ട് ശിവസേന പറഞ്ഞു.
ബിജെപി അഭിമന്യു ആകരുത്. ഒരു മഹാമാരിയെ നേരിട്ടുകൊണ്ടിരിക്കുകയാണ് മഹാരാഷ്ട്ര. എന്നാലിപ്പോള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറ്ക്ടറേറ്റിന്റേയും സിബിഐയുടേയും സേച്ഛാധിപത്യ നടപടികളോട് കൂടി പോരാടേണ്ടതുണ്ട്. ഇത്തരം സേച്ഛാധിപതികള്‍ക്കെതിരെ മമതാ ബാനര്‍ജി പോരാടി ജയിച്ചു. ഇത്തരക്കാരോട് പോരാടാന്‍ മമതയുടെ പാത തന്നെ സ്വീകരിക്കേണ്ടി വരും' ശിവസേ വ്യക്തമാക്കി.
മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഇക്കാര്യങ്ങളെല്ലാം പറഞ്ഞിട്ടുണ്ടായിരിക്കണമെന്നും സാമ്‌നയില്‍ കുറിച്ചു.
മുന്‍ ആഭ്യന്തര മന്ത്രിയും എന്‍സിപി നേതാവുമായ അനില്‍ ദേശ്മുഖിനെതിരെ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നീക്കത്തിന് പിന്നാലെയാണ് ശിവസേന കേന്ദ്രത്തിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്.
ദേശ്മുഖിനെതിരായ അന്വേഷണവും ഉദ്ധവ് -മോദി കൂടിക്കാഴ്ചയും ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും ഉള്‍പ്പെട്ട സഖ്യത്തില്‍ വിള്ളല്‍വീഴ്ത്തിയിരുന്നു. ഉദ്ധവ് താക്കറെയും എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറും കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയും സാമ്‌ന എഡിറ്റോറിയലില്‍ പരാമര്‍ശിച്ചു.
'ചൊവ്വാഴ്ച ഉദ്ധവ് താക്കറെയും ശരദ് പവാറും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ഈ തന്ത്രം സ്വീകരിച്ചിരിക്കണം, മഹാഭാരതത്തില്‍ ശ്രീകൃഷ്ണന്‍ തന്റെ രഥം കുരുക്ഷേത്ര യുദ്ധത്തിന്റെ മധ്യത്തിലേക്ക് കൊണ്ടുപോയി ശത്രുക്കളോട് യുദ്ധം ചെയ്യുകയും 'അധര്‍മ്മ'യെ പരാജയപ്പെടുത്തുകയും ചെയ്തു. ശരദ് പവാര്‍ മുഖ്യമന്ത്രിയുടെ വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ അദ്ദേഹത്തിന്റെ മുഖത്ത് നിങ്ങള്‍ക്ക് സന്തോഷവും സംതൃപ്തിയും കാണാന്‍ കഴിഞ്ഞു' സാമ്‌നയുടെ മുഖപ്രസംഗത്തില്‍ പറഞ്ഞു.
മുഖ്യമന്ത്രിയും ഇപ്പോള്‍ കൂടുതല്‍ ആത്മവിശ്വാസത്തിലാണ്. കോണ്‍ഗ്രസിനെ കുറിച്ച് ഇപ്പോള്‍ എന്ത് പറയാന്‍ സാധിക്കും. അവരുടെ എല്ലാ ഉന്നതനേതാക്കളും ഇപ്പോള്‍ ഏറ്റവും ആശ്വസകരമായ സ്ഥാനങ്ങളിലാണ്. അതുകൊണ്ട് തന്നെ മഹാവികാസ് അഘാഡി സര്‍ക്കാര്‍ കുരുക്ഷേത്ര യുദ്ധഭൂമിയിലെ ശ്രീകൃഷ്ണന്റെ രഥം പോലെ നീങ്ങുകയും ശത്രുവിനെ നശിപ്പിക്കുകയും ചെയ്യും.
മഹാരാഷ്ട്ര സര്‍ക്കാരിനെ അട്ടിമറിക്കാമെന്ന ബിജെപിയുടെ ആത്മവിശ്വാസം തകര്‍ന്നതായും ശിവസേന പറഞ്ഞു.
Content Highlights: