ചെങ്കോട്ട ഭീകരാക്രമണം; ഇമാം ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍

#ന്യൂസ് ഡെസ്‌ക്
Photo: PTI
Photo: PTI

ന്യൂഡല്‍ഹി: ഡല്‍ഹി ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ചാവേറായ ഉമര്‍ നബിയുമായി ബന്ധമുള്ള പള്ളി ഇമാമും മറ്റൊരാളും അറസ്റ്റില്‍. ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ നിന്നുമാണ് ബിലാലി പള്ളി ഇമാം മുഹമ്മദ് ആസിഫ്, ഇലക്ട്രീഷ്യന്‍ നാസര്‍ കമാല്‍ എന്നിവരെ ദേശീയ അന്വേഷണ ഏജന്‍സി പിടികൂടിയത്. ഉമര്‍ നബിയുടെ ഫോണ്‍വിവരങ്ങള്‍ പരിശോധിച്ചതില്‍ ആസിഫുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയെന്നും സൂചനയുണ്ട്.

അതിനിടെ നൈനിറ്റാളില്‍നിന്ന് കസ്റ്റഡിയിലെടുത്ത മൂന്നുപേരെ ചോദ്യംചെയ്യലിന് ശേഷം വിട്ടയച്ചു. കേസുമായി ബന്ധപ്പെട്ട് ഇവര്‍ക്ക് പങ്കുണ്ടെന്ന് സൂചിപ്പിക്കുന്ന ഒന്നും കണ്ടെത്താനായില്ലെന്നും അതിനാലാണ് വിട്ടയച്ചെന്നും ഉത്തരാഖണ്ഡ് പോലീസ് പറഞ്ഞു. അറസ്റ്റിനെത്തുടര്‍ന്ന് ബിലാലി പള്ളിക്കും ഇമാമിന്റെ വീടിനും പോലീസ് കനത്തസുരക്ഷ ഏര്‍പ്പെടുത്തി. ഉമര്‍ നബിയുമായി ബന്ധമുള്ള ഉത്തരാഖണ്ഡ് സ്വദേശികളായ കൂടുതല്‍പ്പേരെ അന്വേഷണ ഏജന്‍സി ചോദ്യംചെയ്‌തേക്കുമെന്നാണ് വിവരം.

Content Highlights: Two arrested in connection with Delhi terror attack, including a mosque imam linked to the suicide bomber. NIA nabs suspects from Uttarakhand.