അശോക് ചവാന് പുറമെ കോണ്‍ഗ്രസ് വിട്ട മിലിന്ദ് ദേവ്‌റയും എന്‍ഡിഎ ടിക്കറ്റില്‍ രാജ്യസഭയിലേക്ക്

ദേവേന്ദ്ര ഫഡ്‌നവിസിനൊപ്പം അശോക് ചവാനും മഹാരാഷ്ട്ര മുഖ്യന്ത്രി ഏക്‌നാഥ് ഷിന്ദേയ്‌ക്കൊപ്പം മിലിന്ദ് ദേവ്‌റയും |ഫോട്ടോ:PTI,ANI
ദേവേന്ദ്ര ഫഡ്‌നവിസിനൊപ്പം അശോക് ചവാനും മഹാരാഷ്ട്ര മുഖ്യന്ത്രി ഏക്‌നാഥ് ഷിന്ദേയ്‌ക്കൊപ്പം മിലിന്ദ് ദേവ്‌റയും |ഫോട്ടോ:PTI,ANI

മുംബൈ: മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കോണ്‍ഗ്രസ് വിട്ട രണ്ട് നേതാക്കള്‍ക്ക് എന്‍ഡിഎ രാജ്യസഭാ ടിക്കറ്റ് നല്‍കി. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ അശോക് ചവാന്‍ ബിജെപി ടിക്കറ്റിലും യുവനേതാവ് മിലിന്ദ് ദേവ്‌റ ശിവസേന ഷിന്ദേ വിഭാഗത്തിന്റെ ടിക്കറ്റിലുമാണ് രാജ്യസഭയിലേക്ക് മത്സരിക്കുക. കോണ്‍ഗ്രസ് വിട്ട അശോക് ചവാന്‍ ചൊവ്വാഴ്ചയാണ് ബിജെപിയില്‍ ചേര്‍ന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച മിലിന്ദ് ദേവ്‌റ ശിവസേനയിലും ചേര്‍ന്നിരുന്നു.

മഹാരാഷ്ട്രയില്‍ മറ്റു രണ്ടുപേരേക്കൂടി ബിജെപി രാജ്യസഭാ സ്ഥാനാര്‍ഥികളായി പ്രഖ്യാപിച്ചിട്ടുണ്ട്. മഹിളാ മോര്‍ച്ച ദേശീയ ഉപാധ്യക്ഷ മേധാ കുല്‍ക്കര്‍ണിയും അജിത് ഗോപ്ചഡെയുമാണ് ബിജെപിയുടെ മറ്റുരണ്ടു സ്ഥാനാര്‍ഥികള്‍.

ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയുടെ പേരുള്‍പ്പടെ ഗുജറാത്തില്‍ നാലു രാജ്യസഭാ സ്ഥാനാര്‍ഥികളേയും പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ ഹിമാചലില്‍ നിന്നുള്ള രാജ്യസഭാംഗമാണ് നഡ്ഡ. എന്നാല്‍, രാജ്യസഭാസീറ്റില്‍ ജയിക്കാനുള്ള അംഗബലം ഇത്തവണ ബിജെപിക്ക് സംസ്ഥാനത്തില്ല.

നഡ്ഡയെ കൂടാതെ രത്‌നവ്യാപാരിയായ ഗോവിന്ദ് ധോലകിയയും ഗുജറാത്തിലെ ബിജെപിയുടെ സ്ഥാര്‍ഥി പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്. മായങ്ക്ഭായ് നായക്, ജശ്വന്ത്‌സിങ് പര്‍മര്‍ എന്നിവരാണ് ഗുജറാത്തിലെ ബിജെപിയുടെ മറ്റു രണ്ടു രാജ്യസഭാ സ്ഥാനാര്‍ഥികള്‍.

Content Highlights: Rajya Sabha polls-BJP fields JP Nadda from Gujarat,Ashok Chavan in Maharashtra