വീണ്ടും വില വർധന; പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയും കൂട്ടി

ന്യൂഡൽഹി: പെട്രോളിന്റെയും ഡീസലിന്റെയും വില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് ലിറ്ററിന് 87 പൈസയും ഡീസലിന് ലിറ്ററിന് 91 പൈസയുമാണ് കൂട്ടിയത്.
ഈ മാസം പതിനഞ്ചാം തീയതി തൊട്ടുള്ള മൂന്നാമത്തെ വിലവർധനയാണിത്. ഇന്നത്തെ വർധനയോടെ ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 99.51 രൂപയും ഡീസലിന് ലിറ്ററിന് 92.49 രൂപയുമായി. ഡൽഹിയിൽ സിഎൻജിയുടെ വിലയും വർധിപ്പിച്ചിട്ടുണ്ട്. കിലോയ്ക്ക് ഒരു രൂപയാണ് കൂട്ടിയത്. ഇതോടെ ഡൽഹിയിൽ സിഎൻജിയുടെ വില 81.09 ആയി.
മേയ് പതിനഞ്ചാം തീയതിയായിരുന്നു ആദ്യ വർധന. അന്ന് മൂന്നുരൂപ വീതമാണ് പെട്രോളിനും ഡീസലിനും കൂട്ടിയത്. പിന്നാലെ മേയ് 19-ന് രണ്ടാമതും വില കൂട്ടി. 90 പൈസ വീതമായിരുന്നു വില വർധിപ്പിച്ചത്. പശ്ചിമേഷ്യൻ സംഘർഷമാണ് വിലവർധനയ്ക്ക് കാരണം.
Content Highlights: Petrol increased by 87 paise and diesel by 91 paise., Third fuel price hike recorded within a 10-day period., West Asian conflict cited as the primary cause for the global price surge., Previous hikes occurred on May 15 and May 19, 2026.