പാസ്‌പോർട്ട് സേവാ പോർട്ടൽ ഓഗസ്റ്റ് 29 മുതൽ അടുത്ത അഞ്ച് ദിവസത്തേക്ക് പ്രവർത്തിക്കില്ല

ന്യൂഡൽഹി: പാസ്‌പോർട്ടിന് അപേക്ഷിക്കുന്നതിനായുള്ള ഓൺലൈൻ പോർട്ടൽ (പാസ്‌പോർട്ട് സേവാ പോർട്ടൽ) ഓഗസ്റ്റ് 29 മുതൽ അഞ്ച് ദിവസത്തേക്ക് പ്രവർത്തിക്കുകയില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സൈറ്റ് ടെക്നിക്കൽ മെയിന്റനൻസിന്റെ ഭാഗമായാണ് നടപടി.
ഓഗസ്റ്റ് 29 രാത്രി എട്ടുമണി മുതൽ സെപ്റ്റംബർ 2 രാവിലെ ആറുമണി വരെയാണ് നിയന്ത്രണം. പുതിയ അപ്പോയിൻ്റ്‌മെൻ്റുകളൊന്നും ഷെഡ്യൂൾ ചെയ്യാൻ സാധിക്കില്ലെന്നും നേരത്തെ ബുക്ക് ചെയ്ത അപ്പോയിൻ്റ്‌മെൻ്റുകൾ വീണ്ടും ഷെഡ്യൂൾ ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി.
പതിവ് നടപടിക്രമങ്ങളുടെ ഭാഗമായാണ് സൈറ്റ് പ്രവർത്തന രഹിതമാക്കുന്നതെന്നും പൊതുജനങ്ങൾക്ക് യാതൊരു അസൗകര്യവും ഉണ്ടാകില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Content Highlights: Online Passport Portal Shut For 5 Days