‘അടുത്തജന്മം ഡോക്ടറാകും..’; നീറ്റിന് തയ്യാറെടുത്തിരുന്ന വിദ്യാർഥി കുറിപ്പെഴുതിവെച്ച് ജീവനൊടുക്കി

മുംബൈ: ‘അടുത്ത ജന്മത്തിൽ തീർച്ചയായും ഡോക്ടർ ആകു’മെന്ന് കുറിപ്പെഴുതിവെച്ച് നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന വിദ്യാർഥി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ ഛത്രപതി സാംഭാജിനഗർ ജില്ലയിലാണ് സംഭവം.
പത്തൊൻപതുകാരനായ സൂരജ് സുഭാഷ് ഷിന്ദേയാണ് ജീവനൊടുക്കിയത്. ഖണ്ഡാലയിലെ വീട്ടിലാണ് സൂരജിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പഠനവും ഭാവിയും സംബന്ധിച്ച കടുത്തസമ്മർദ്ദത്തെ തുടർന്നാണ് സൂരജ് ജീവിതം അവസാനിപ്പിച്ചതെന്നാണ് സൂചന.
‘അച്ഛാ, അമ്മേ മാപ്പ്. അടുത്തജന്മം നിങ്ങൾക്കുവേണ്ടി ഞാൻ തീർച്ചയായും ഡോക്ടർ ആകും. സ്വന്തം കാര്യങ്ങൾ ശ്രദ്ധിക്കുകയും സന്തോഷത്തോടെ ഇരിക്കുകയും ചെയ്യുക’, സൂരജിന്റെ ആത്മഹത്യക്കുറിപ്പിൽ പറയുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)
Content Highlights: 19-year-old NEET aspirant Suraj Subhash Shinde died by Maharashtra., Incident occurred in Khuldabad, Chhatrapati Sambhajinagar district., A note was found asking for forgiveness and promising to become a doctor in the next life., Extreme academic pressure and stress regarding future are suspected to be the causes.