മഹാരാഷ്ട്രയില്‍ നേരിയ ഭൂചലനം

ന്യൂഡല്‍ഹി:  മഹാരാഷ്ട്രയിലെ പാല്‍ഗാര്‍ ജില്ലയില്‍ നേരിയ ഭൂചലനം. വെള്ളിയാഴ്ച പുലര്‍ച്ചെ 3.15നാണ് റിക്ടര്‍ സ്‌കെയിലില്‍ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചനം അനുഭവപ്പെട്ടത്.  

10 കിലോമീറ്റര്‍ താഴ്ചയില്‍ ഭൂചലനം ഉണ്ടായെന്ന്  ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ കീഴിലുള്ള എന്‍സിഎസ് അറിയിച്ചു. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. 

ഗുജറാത്തിന്റെയും മുംബൈയുടെയും സമീപ  ജില്ലയായ പല്‍ഗാറില്‍ താരാപൂര്‍ ആണവ നിലയങ്ങളുടെ യൂണിറ്റുകള്‍ ഉണ്ട്.

കഴിഞ്ഞയാഴ്ച മുതല്‍ ജില്ലയില്‍ തീവ്രത കുറഞ്ഞ ഭൂചനലങ്ങള്‍ അനുഭവപ്പെടുന്നുണ്ട്. 

Content Highlight: Mild quake hits Palghar district
 

Content Highlights: