മെഡിക്കല്‍ വിദ്യാര്‍ത്ഥി മരിച്ച നിലയില്‍: ഡോക്ടര്‍ കസ്റ്റഡിയില്‍
ആഗ്ര: ഡല്‍ഹി സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ (25) മരിച്ച നിലയില്‍ കണ്ടെത്തി. കോളേജില്‍ നിന്ന് കുറച്ച് കിലോമീറ്ററുകള്‍ അകലെ ബുധനാഴ്ച രാവിലെയാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
പെണ്‍കുട്ടിയെ ഒരു ഡോക്ടര്‍ ഉപദ്രവിച്ചതായുള്ള കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
ആഗ്രയില്‍ മെഡിക്കല്‍ പിജിക്ക് പഠിക്കുകയായിരുന്നു വിദ്യാര്‍ത്ഥിനി. ചൊവ്വാഴ്ച മുതല്‍ പെണ്‍കുട്ടിയെ കാണാനില്ലായിരുന്നു. പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ കുടുംബം പോലീസില്‍ പരാതി നല്‍കി.
ആരോപണ വിധേയനായ ഡോക്ടറില്‍നിന്ന് പെണ്‍കുട്ടിയ്ക്ക് ഉപദ്രവം ഏല്‍ക്കേണ്ടി വന്നതായും ഇയാള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നതായും ബന്ധുക്കള്‍ പരാതിപ്പെട്ടതായി പോലീസ് വ്യക്തമാക്കി.
പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനച്ചിരിക്കുകയാണ്. പെണ്‍കുട്ടിയുടെ കഴുത്തിലും തലയിലും പരിക്കുകള്‍ ഉണ്ട്. സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്.
Content Highlight: Medical Student Found Dead In UP
Content Highlights: