കർണാടക മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു, പൊട്ടിക്കരച്ചിൽ; 'ദളിതനായതുകൊണ്ടാണ് എന്നെ ലക്ഷ്യമിടുന്നത്'

#ന്യൂസ് ഡെസ്ക്
ബി.നാഗേന്ദ്ര
ബി.നാഗേന്ദ്ര

ബെംഗളൂരു: കർണാടക പ്ലാനിങ് ആൻ സ്റ്റാസ്റ്റിക്‌സ് വകുപ്പ് മന്ത്രി മന്ത്രി ബി. നാഗേന്ദ്ര, ഡി.കെ.ശിവകുമാർ മന്ത്രിസഭയിൽനിന്ന് രാജിവെച്ചു. അഴിമതി ആരോപണങ്ങളെ തുടർന്ന് പ്രതിപക്ഷം ശക്തമായ സമ്മർദ്ദം ഉയർത്തിയ പശ്ചാത്തലത്തിലാണ് രാജി. രാജി പ്രഖ്യാപിക്കുന്നതിനിടെ ബി. നാഗേന്ദ്ര പൊട്ടിക്കരഞ്ഞു. താൻ ദളിതനായതുകൊണ്ടാണ് ലക്ഷ്യമിടുന്നത് എന്ന് രാജി പ്രഖ്യാപിച്ചുകൊണ്ട് നാഗേന്ദ്ര അവകാശപ്പെട്ടു.

വാൽമീകി കോർപ്പറേഷൻ അഴിമതിയുമായി ബന്ധപ്പെട്ട ആരോപണങ്ങളെത്തുടർന്നാണ് നാഗേന്ദ്രയുടെ രാജി. മന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് 25 ദിവസങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തിന്റെ രാജി. മുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് നാഗേന്ദ്ര രാജി പ്രഖ്യാപിച്ചത്.

'ഞാൻ സ്വമേധയാ മന്ത്രിസ്ഥാനം രാജിവെക്കുന്നു,' വികാരാധീനനായി നാഗേന്ദ്ര മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇതേവിഷയത്തിൽ അദ്ദേഹം രണ്ട് വർഷം മുമ്പും ഇദ്ദേഹം രാജിവെച്ചിരുന്നു. ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയായ ശേഷം നാഗേന്ദ്ര മന്ത്രിസഭയിൽ തിരിച്ചെത്തിയതിനെതിരെ പ്രതിപക്ഷമായ ബിജെപിയും ജെഡിഎസും പ്രതിഷേധിച്ചിരുന്നു. 

89 കോടി രൂപയുടെ കർണാടക മഹർഷി വാൽമീകി ഷെഡ്യൂൾഡ് ട്രൈബ്‌സ് ഡെവലപ്മെന്റ് കോർപ്പറേഷൻ അഴിമതിയിൽ നാഗേന്ദ്രയ്ക്ക് പങ്കുണ്ടെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. 

Content Highlights: Karnataka Planning and Statistics Minister B Nagendra resigned following corruption allegations., Resignation comes amid intense opposition pressure regarding the Rs 89 crore Valmiki Corporation scam., Nagendra claimed he is being targeted because he is a Dalit., This marks his second resignation over the same controversy.