17,000 അടി ഉയരത്തിൽ ഇടിമിന്നലേറ്റു, മുൻഭാഗത്ത് കേടുപാടുകൾ; ഇൻഡിഗോ വിമാനത്തിന് അടിയന്തര ലാൻഡിങ്

#ന്യൂസ് ഡെസ്ക്
ഇടിമിന്നലേറ്റ് കേടുപാട് സംഭവിച്ച ഇൻഡി​ഗോ വിമാനത്തിന്റെ മുൻഭാ​ഗം | Photo: X/ TOILucknow
ഇടിമിന്നലേറ്റ് കേടുപാട് സംഭവിച്ച ഇൻഡി​ഗോ വിമാനത്തിന്റെ മുൻഭാ​ഗം | Photo: X/ TOILucknow

ലഖ്‌നൗ: പട്‌നയിൽനിന്ന് ലഖ്‌നൗവിലേക്ക് പോയ ഇൻഡിഗോ വിമാനം മിന്നലേറ്റതിനെ അടിയന്തരമായി ലാൻഡ് ചെയ്തു. 17,000 അടി ഉയരത്തിൽ പറക്കുമ്പോൾ ഇടിമിന്നലേറ്റതിനെത്തുടർന്നാണ് അടിയന്തര ലാൻഡിങ് വേണ്ടിവന്നത്.

വിമാനത്തിന്റെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചു. 104 യാത്രക്കാരും ആറു ജീവനക്കാരുമുൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന 110 പേരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.

6E925 വിമാനം ഉച്ചയ്ക്ക് 3.10-നാണ് പട്‌നയിൽനിന്ന് പുറപ്പെട്ടത്. ഇടിമിന്നലേറ്റതിനെത്തുടർന്ന് വൈകിട്ട് 4.05-ഓടെ ലഖ്നൗവിൽ അടിയന്തരമായി ലാൻഡ് ചെയ്യുകയായിരുന്നു. നിശ്ചിത സമയത്തിന് എട്ട് മിനിറ്റ് മുമ്പായിരുന്നു വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തത്.

ലഖ്‌നൗവിൽനിന്ന് അഹമ്മദാബാദിലേക്ക് ഇതേ വിമാനമായിരുന്നു സർവീസ് നടത്തേണ്ടിയിരുന്നത്. എന്നാൽ, അപകടത്തെത്തുടർന്ന് വിമാനം സർവീസിൽ നിന്ന് പിൻവലിച്ചു.

സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) അന്വേഷണം ആരംഭിച്ചു. റെഗുലേറ്ററി ക്ലിയറൻസ് ലഭിച്ച ശേഷം മാത്രമേ ഇനി വിമാനത്തിന് സർവീസ് നടത്താൻ അനുമതി ലഭിക്കൂ.

Content Highlights: An IndiGo flight (6E925) travelling from Patna to Lucknow made an emergency landing after being struck by lightning at 17,000 feet. The front section of the aircraft sustained damages, but all 104 passengers and 6 crew members onboard remained safe. The flight landed at 4:05 PM in Lucknow, safely touching down eight minutes ahead of its scheduled arrival time. The aircraft was grounded and withdrawn from its scheduled subsequent operation to Ahmedabad. The Directorate General of Civil Aviation (DGCA) has launched an investigation into the incident.