അറബിക്കടലിൽ മാൾട്ടയുടെ കപ്പൽ തട്ടിയെടുത്തു; തക്കസമയത്ത് ഇടപെട്ട് നാവികസേന

ന്യൂഡല്‍ഹി: അറബിക്കടലില്‍ മാൾട്ടയുടെ കപ്പല്‍ റാഞ്ചിയതായി ഇന്ത്യന്‍ നാവികസേന. വെള്ളിയാഴ്ച വൈകുന്നേരമാണ് മാൾട്ടയുടെ ചരക്കുവാഹക കപ്പല്‍ ആറംഗ സംഘം ഹൈജാക്ക് ചെയ്തത്. കപ്പല്‍ സൊമാലിയന്‍ തീരത്തേക്ക് അടുപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും നാവികസേന വ്യക്തമാക്കി.
നാവികസേനയുടെ പട്രോളിങ് വിമാനവും ആന്റി പൈറസി പട്രോളിങ് സംഘവും കപ്പലിനെ പിന്തുടരുന്നുണ്ട്. 18 ജീവനക്കാരാണ് കപ്പലിലുള്ളത്. ആറംഗ സംഘം കപ്പല്‍ റാഞ്ചിയതായി കപ്പലില്‍ നിന്ന് അപകടസന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് നാവികസേനയുടെ നീക്കം.
2017-ന് ശേഷം ആദ്യമായാണ് സൊമാലിയന്‍ കൊള്ളക്കാരുടെ ഹൈജാക്കിങ് ശ്രമം വിജയം കാണുന്നത്.
Content Highlights: indian navy responds to hijacking attempt of malta ship in arabian sea