'ശ്വാസ തടസമുണ്ടായിട്ടും പിന്മാറിയില്ല'; കാഞ്ചൻജംഗ കയറുന്നതിനിടെ പർവതാരോഹകൻ മരിച്ചു

കാഡ്മണ്ഡു: ഇന്ത്യൻ പർവതാരോഹകൻ നാരായണൻ അയ്യര്‍ (52) പര്‍വതാരോഹണത്തിനിടെ മരിച്ചു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ കൊടുമുടിയായ കാഞ്ചൻജംഗ കയറുന്നതിനിടെയായിരുന്നു മരണം. മഹാരാഷ്ട്ര സ്വദേശിയാണ് നാരായണ അയ്യര്‍.
കൊടുമുടി കയറുന്നതിനിടെ ശ്വാസതടസമുണ്ടായെങ്കിലു അദ്ദേഹം ഇറങ്ങാൻ തയ്യാറായില്ലെന്ന് സംഘാടകർ പറയുന്നു. 8200 മീറ്റർ ഉയരത്തിൽ വെച്ചായിരുന്നു മരണം.
ഈ വർഷം കാഞ്ചൻജംഗയിൽ വെച്ച് മരണപ്പെടുന്ന മൂന്നാമത്തെ പർവതാരോഹകനാണ് നാരായണ അയ്യർ. കഴിഞ്ഞ മാസം ഗ്രീക്ക് പർവതാരോഹകൻ 8167 മീറ്റർ ഉയരത്തില്‍വച്ച് മരിച്ചിരുന്നു.
Content Highlights: Indian Climber Dies Trying To Scale Mount Kanchenjunga