ഖത്തർ മുൻ അമീറിന്റെ വിയോഗം;തിങ്കളാഴ്ച ഇന്ത്യയിൽ ദേശീയ ദുഃഖാചരണം, പ്രഖ്യാപിച്ച് കേന്ദ്രം

#ന്യൂസ് ഡെസ്ക്
ഖത്തറിന്റെ മുന്‍ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനിയുടെ വിയോഗത്തെ തുടര്‍ന്ന് ദോഹയില്‍ പ്രദര്‍ശിപ്പിച്ച അദ്ദേഹത്തിന്റെ ചിത്രം |ഫോട്ടോ:AFP
ഖത്തറിന്റെ മുന്‍ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനിയുടെ വിയോഗത്തെ തുടര്‍ന്ന് ദോഹയില്‍ പ്രദര്‍ശിപ്പിച്ച അദ്ദേഹത്തിന്റെ ചിത്രം |ഫോട്ടോ:AFP

ന്യൂഡൽഹി: ഖത്തറിന്റെ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽതാനിയുടെ വേർപാടിൽ ഒരു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച് ഇന്ത്യ. അദ്ദേഹത്തോടുള്ള ആദരസൂചകമായി കേന്ദ്ര സർക്കാർ തിങ്കളാഴ്ചയാണ് ദേശീയ ദുഃഖാചരണമായി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ദുഃഖാചരണം നടക്കുന്ന ദിവസം, പതിവായി ദേശീയ പതാക ഉയർത്തുന്ന എല്ലാ കെട്ടിടങ്ങളിലും ദേശീയ പതാക പാതി താഴ്ത്തിക്കെട്ടും, അന്നേ ദിവസം ഔദ്യോഗിക വിനോദ പരിപാടികൾ ഉണ്ടായിരിക്കുന്നതല്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാർലമെന്ററി ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജുവും അനുശോചനം അറിയിച്ചതായും മന്ത്രാലയം കൂട്ടിച്ചേർത്തു.

ഖത്തറിനെ വലിയ വികസനത്തിലേക്കും സമൃദ്ധിയിലേക്കും നയിച്ച ഒരു ദീർഘദർശി ആയ നേതാവായ ശെഖ് ഹമദ് ബിൻ ഖലീഫ അൽതാനി ഇന്ത്യയുടെ യഥാർത്ഥ സുഹൃത്തായിരുന്നുന്നുവെന്നും പ്രധാനമന്ത്രി മോദി വിശേഷിപ്പിച്ചു. 1995 മുതൽ 2013 വരെ ഖത്തറിന്റെ ഭരണാധികാരിയായിരുന്നു ശൈഖ് ഹമദ് ബിൻ ഖലീഫ അൽതാനി.

Content Highlights: India declares one-day national mourning for the late Qatar Emir., National flags will be flown at half-mast across all government buildings., All official entertainment programs are suspended for the day., PM Narendra Modi honors Sheikh Hamad as a visionary leader and true friend of India.