കോടികള്‍, സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ ഒപ്പം മുതലകളും; മുന്‍ BJP എം.എല്‍.എയുടെ വീട്ടില്‍ ഇ.ഡി റെയ്ഡ്

ഭോപ്പാല്‍: ബിജെപി മുന്‍ എം.എല്‍.എ യുടെ വീട്ടില്‍ നടന്ന ഇ.ഡി റെയ്ഡില്‍ കോടിക്കണക്കിന് രൂപയ്ക്കും സ്വര്‍ണ വെള്ളി ആഭരണങ്ങള്‍ക്കുമൊപ്പം മുതലകളേയും കണ്ടൈത്തി. സാഗര്‍ ജില്ലയിലെ വ്യാപാരിയും മുന്‍ എംഎല്‍എ-യുമായ ഹര്‍വന്‍ഷ് സിങ് റാത്തോറിന്റെ വീട്ടിലാണ് ഇ.ഡി റെയ്ഡ് നടന്നത്. പരിശോധനയില്‍ 155 കോടി രൂപയുടെ വെട്ടിപ്പ് കണ്ടെത്തി.
കോടികളുടെ തട്ടിപ്പ് നടത്തിയെന്ന ആരോപണത്തില്‍ റാത്തോറിന്റേയും സാഗര്‍ ജില്ലയിലെ മുന്‍ കൗണ്‍സിലറായ രാജേഷ് കേശര്വാണിന്റെ വീടുകളില്‍ ഞായറാഴ്ച മുതലാണ് ആദായവകുപ്പ് റെയ്ഡ് നടത്തിയത്. കോടിക്കണക്കിന് രൂപ മൂല്യം വരുന്ന സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ക്ക് പുറമെ മൂന്ന് കോടി രൂപയും ഇവരില്‍നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഇതിനിടെയാണ് റാത്തോറിന്റെ വീട്ടിലെ ചെറിയ കുളത്തില്‍നിന്ന് മൂന്ന് മുതലകളെ കണ്ടെത്തിയത്. വിവരം വനംവകുപ്പിനെ അറിയിച്ചു.
ഹര്‍വന്‍ഷ് സിങ് റാത്തോറിനൊപ്പം ചേര്‍ന്ന് പുകയില വ്യാപാരം നടത്തുന്ന കേശര്വാണിയില്നിന്ന് മാത്രം 140 കോടിരൂപയും അനുബന്ധ രേഖകളും പിടിച്ചെടുത്തതായി അധികൃതര്‍ പറയുന്നു.
കേശര്‍വാണിയുടെ വീട്ടില്‍നിന്ന് ബിനാമിയായി ഇറക്കുമതി ചെയ്ത കാറുകളും പിടിച്ചെടുത്തിട്ടുണ്ട്. കുടുംബാംഗങ്ങളുടെ പേരിലല്ല കാറുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതുസംബന്ധിച്ച് ഗതാഗത വകുപ്പില്‍നിന്ന് ആദായനികുതി വകുപ്പ് വിവരങ്ങള്‍ തേടിയിരിക്കുകയാണ്.
2013 ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് റാത്തോര്‍ മത്സരിച്ച് വിജയിച്ചത്. റാത്തോറിന്റെ പിതാവ് ഹര്‍നം സിങ് റാത്തോര്‍ മുന്‍ മന്ത്രിയായിരുന്നു.
Content Highlights: Income Tax Officers Raid at ex-BJP MLA's house