കാറിന് പകരം ട്രാക്ടറില്‍ വിവാഹവേദിയിലെത്തി വരന്‍, ഇത് കര്‍ഷകര്‍ക്കുള്ള ഐക്യദാര്‍ഢ്യം

ചണ്ഡിഗഢ് : കര്‍ഷക സമരത്തിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിവാഹ ചടങ്ങളിലേക്ക് ട്രാക്ടറില്‍ ആഗതനായി വരന്‍. പൊതുവേ വിവാഹവേദിയിലേക്ക് അലങ്കരിച്ച കാറുകളിലാണ് വരന്‍ എത്താറ്. എന്നാല്‍ കര്‍ഷകസമരത്തിനോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് വരനായ സുമിത് ട്രാക്ടറില്‍ എത്തിയത്.
കര്‍ണാലില്‍ സിവില്‍ എന്‍ജിനീയറാണ് സുമിത്. കര്‍ഷക സമരത്തിന് പിന്തുണ അറിയിച്ചുള്ള സന്ദേശം നല്‍കാനാണ് ഇത്തരമൊരു മാര്‍ഗ്ഗം സ്വീകരിച്ചതെന്ന് സുമിത് പറയുന്നു. തന്റെ കുടുംബം പട്ടണത്തിലേക്ക് കുടിയേറിയതാണെന്നും പക്ഷെ തങ്ങളുടെ കുടുംബത്തിന്റെ വേരുകള്‍ കാര്‍ഷിക മേഖലയിലാണെന്നും അതുകൊണ്ട് തന്നെ കര്‍ഷകര്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്നും അദ്ദേഹം പറയുന്നു.
content highlights: Haryana groom arrives in tractor for wedding, to show support to farmers
Content Highlights: