പീഡനക്കേസിൽ പ്രതിക്ക് 40 ദിവസത്തിനകം വധശിക്ഷ വിധിച്ച് കോടതി

അഹമ്മദാബാദ്: ഏഴുവയസ്സുകാരിയെ ബലാത്സംഗംചെയ്ത കേസിൽ നാൽപ്പതു ദിവസത്തിനകം വിചാരണ പൂർത്തിയാക്കിയ കോടതി പ്രതിക്ക് വധശിക്ഷവിധിച്ചു. രാജ്കോട്ടിലെ പ്രത്യേകകോടതിയാണ് പോക്സോ നിയമവും ഭാരതീയ ന്യായസംഹിതയുടെ വകുപ്പുകളും പ്രകാരം ജഡ്ജി വി.എ. റാണയാണ് വിധിപറഞ്ഞത്.
മധ്യപ്രദേശ് അലിരാജപുർ സ്വദേശിയായ രാംസിങ് ദുധവ(30)യെയാണ് അപൂർവങ്ങളിൽ അപൂർവമായ കൃത്യമെന്ന് വിശേഷിപ്പിച്ച് വധശിക്ഷയ്ക്ക് വിധിച്ചത്. കഴിഞ്ഞ ഡിസംബർ നാലിന് രാജ്കോട്ട് ജില്ലയിലെ കാൻപാർ ഗ്രാമത്തിലാണ് സംഭവം. കുട്ടിയെ പ്രതി കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സ്വകാര്യഭാഗത്ത് ഇരുമ്പുകമ്പി ഉപയോഗിച്ച് മുറിവുവരുത്തിയതിനാൽ രക്തസ്രാവമുണ്ടായി. ഡിസംബർ എട്ടിന് പ്രതി അറസ്റ്റിലായി. കസ്റ്റഡിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പോലീസ് വെടിവെച്ചുവീഴ്ത്തുകയായിരുന്നു. പത്തുദിവസത്തിനകം കുറ്റപത്രം നൽകി. 35 ദിവസംകൊണ്ട് വിചാരണ പൂർത്തിയാക്കി ജനുവരി 12-ന് വിധിപറഞ്ഞു.
Content Highlights: Gujarat court swiftly sentenced a man to death for the horrific rape of a 7-year-old girl. Trial completed in 40 days. Justice served for a heinous crime.