ഗുജറാത്തില്‍ കോണ്‍ഗ്രസ് എം.എല്‍.എ. രാജിവെച്ചു; ബി.ജെ.പി.യിൽ ചേർന്നേക്കുമെന്ന് അഭ്യൂഹം

വഡോദര: ഗുജറാത്തില്‍ കോണ്‍ഗ്രസ് എം.എല്‍.എ. രാജിവെച്ചു. ആനന്ദ് ജില്ലയിലെ ഖംഭാത് മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എ. ചിരാഗ് പാട്ടീലാണ് രാജിവെച്ചത്. ഇതോടെ നിയമസഭയില്‍ കോണ്‍ഗ്രസിന്റെ അംഗബലം 17-ല്‍ നിന്ന് 16 ആയി കുറഞ്ഞു.
സ്പീക്കര്‍ ശങ്കര്‍ ചൗധരിക്ക് മുമ്പാകെ രാജി സമര്‍പ്പിക്കാനെത്തിയ ചിരാഗ് പാട്ടീലിനൊപ്പം ബി.ജെ.പി. ഗുജറാത്ത് ഉപാധ്യക്ഷന്‍ ഭാരത് ബോഘ്രയും ഉണ്ടായിരുന്നു. ഇതോടെ ചിരാഗ് ബിജെയിലേക്ക് ചേക്കേറുമെന്ന് ഉറപ്പായി. എന്നാല്‍ ചിരാഗ് പാട്ടീല്‍ ഇതു സംബന്ധിച്ച പ്രചാരണങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല.
യുവമോര്‍ച്ച നേതാവായിരുന്ന ചിരാഗ് പാട്ടീല്‍ 2022-ലെ തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് ബി.ജെ.പി. വിട്ട് കോണ്‍ഗ്രസില്‍ ചേരുന്നത്. ബി.ജെ.പി.യുടെ സിറ്റിങ് എം.എല്‍.എ.യായ മഹേഷ് റാവലിനെ പരാജയപ്പെടുത്തിയാണ് ചിരാഗ് പാട്ടീല്‍ എം.എല്‍.എ. സ്ഥാനത്തേക്കെത്തുന്നത്.
Content Highlights: gujarat congress mla chirag patel resigns speculations that he may join bjp triggers