മൂന്നാം പ്രസവമാണെന്നുവെച്ച് സർക്കാർ ജീവനക്കാർക്ക് പ്രസവാവധി നിഷേധിക്കാനാകില്ല- മദ്രാസ് ഹൈക്കോടതി

#ന്യൂസ് ഡെസ്ക്
File Photo | PTI
File Photo | PTI

ചെന്നൈ: മൂന്നാം പ്രസവമാണെന്നുവെച്ച് സർക്കാർ ജീവനക്കാർക്ക് പ്രസവാവധി നിഷേധിക്കാൻ പറ്റില്ലെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി.

സുപ്രീംകോടതിയും ഹൈക്കോടതിയും ആവർത്തിച്ച് വ്യക്തമാക്കിയിട്ടും ചില സർക്കാർ വകുപ്പുകൾ ഇപ്പോഴും പ്രസവാവധി നിഷേധിക്കുന്നതിൽ ജസ്റ്റിസ് ആർ. സുരേഷ് കുമാറും ജസ്റ്റിസ് ഷമീം അഹമ്മദുമടങ്ങുന്ന ഡിവിഷൻ ബെഞ്ച് ആശങ്ക പ്രകടിപ്പിച്ചു.

തന്റെ മൂന്നാമത്തെ പ്രസവത്തിന് പ്രസവാവധി നിഷേധിച്ച ഹൈക്കോടതി രജിസ്ട്രാറുടെ നടപടിയെ ചോദ്യംചെയ്ത് ഹൈക്കോടതി ജീവനക്കാരി നൽകിയ ഹർജിയിലാണ് കോടതിവിധി. ഈ ഉത്തരവ് ഹർജിക്കാരിക്കു മാത്രമല്ല, എല്ലാവർക്കും ബാധകമാണെന്ന് കോടതി വ്യക്തമാക്കി.

അവധിനിഷേധം ആവർത്തിക്കുന്നതു തടയാൻ ഇക്കാര്യം വിശദീകരിച്ചുകൊണ്ട് വിവിധ സർക്കാർവകുപ്പു മേധാവികളും കോടതി മേധാവികൾക്കും അറിയിപ്പു നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചു.

Content Highlights: government employees cannot be denied maternity leave on the grounds of third pregnancy says madras high court