ഗോവ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിനെ മേഘാലയയിലേക്ക് സ്ഥലം മാറ്റി

ന്യൂഡല്‍ഹി:  ഗോവ ഗവര്‍ണറായിരുന്ന സത്യപാല്‍ മാലിക്കിനെ മേഘാലയ ഗവര്‍ണറാക്കി മാറ്റി നിയമിച്ച് രാഷ്ട്രപതി ഉത്തരവിറക്കി. നിലവിലെ മേഘാലയ ഗവര്‍ണര്‍ തഥാഗത് റോയിയുടെ കാലാവധി അവസാനിച്ച പശ്ചാത്തലത്തിലാണ് നടപടി.  ഗോവ ഗവര്‍ണര്‍ സ്ഥാനത്തേക്ക് പുതിയ ആളെ നിശ്ചയിച്ചിട്ടില്ല. പകരം മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിക്കാണ് ഗോവയുടെ അധിക ചുമതല. 

ഇരുവരും ചുമതല ഏറ്റെടുക്കുന്ന അന്നു മുതല്‍ നിയമനം പ്രാബല്യത്തിലാകുമെന്നും രാഷ്ട്രപതി ഭവന്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. മുമ്പ് ജമ്മുകശ്മീര്‍ ഗവര്‍ണറായിരുന്ന സത്യപാല്‍ മാലിക്കിനെ 2019 ഒക്ടോബര്‍ 25-നാണ് ഗോവ ഗവര്‍ണറായി നിയമിച്ചത്. 

സത്യപാല്‍ മാലിക്കും ഗോവ മുഖ്യമന്ത്രിയും തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.  ഈ സാഹചര്യത്തിലാണ് സത്യപാല്‍ മാലിക്കിനെ മേഘാലയിലേക്ക് മാറ്റിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlights: Goa Governor Satya Pal Malik transferred to Meghalaya 

Content Highlights: