കൊല്‍ക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ തീപിടുത്തം

Photo: Twitter
Photo: Twitter

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ തീപിടുത്തം. രാത്രി 9.10 ഓടെ ഡിപാര്‍ച്ചര്‍ ലോഞ്ചിലെ ഡി പോര്‍ട്ടല്‍ പരിസരത്താണ് തീപിടിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

തീയണയ്ക്കാനായി ഫയര്‍ഫോഴ്‌സ് രംഗത്തുണ്ട്. തീ പടര്‍ന്നുപിടിച്ചതോടെ ആളുകളെ സംഭവസ്ഥലത്തുനിന്ന് ഒഴിപ്പിച്ചു. തീ പടര്‍ന്നുപിടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 

രാത്രി 9.10-നുണ്ടായ തീപിടുത്തം 9.40 ആയപ്പോഴേക്കും ആളിപ്പടര്‍ന്നെന്ന് വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി. ആര്‍ക്കും പരിക്കേറ്റിട്ടില്ല. തീപിടുത്തത്തെത്തുടര്‍ന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വിദഗ്ധ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Content Highlights: Fire breaks out inside Kolkata's Netaji Subhas Chandra Bose International Airport