ഡല്‍ഹിയില്‍ ഒരു ലക്ഷം കടന്ന് കോവിഡ് രോഗികള്‍; മഹാരാഷ്ട്രയില്‍ മരണം 9026 ആയി

Photo: AP
Photo: AP

മുംബൈ: മഹാരാഷ്ട്രയില്‍ തിങ്കളാഴ്ച 5368 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 204 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2,11,987 ആയി ഉയര്‍ന്നു. 9026 പേരാണ് ഇതുവരെ മരണപ്പെട്ടത്.

മഹാരാഷ്ട്രയില്‍ 87,681 പേരാണ് ചികിത്സയിലുള്ളത്. 1,15262 പേര്‍ ഇതുവരെ രോഗമുക്തി നേടി. 54.37 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്കെന്ന് സംസ്ഥാന ആരോഗ്യമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. 

അതേസമയം, ഡല്‍ഹിയില്‍ കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു. ഇന്ന് മാത്രം 1379 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആകെ കോവിഡ് രോഗികളുടെ എണ്ണം 100,823 ആയി. 72,088 പേര്‍ ഇതുവരെ രോഗമുക്തി നേടി. 3115 പേര്‍ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടു. നിലവില്‍ 25620 പേരാണ് ചികിത്സയിലുള്ളത്. 

തമിഴ്‌നാട്ടില്‍ ഇന്ന് 3827 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗികളുടെ എണ്ണം 1,14,978 ആയി ഉയര്‍ന്നു. 61 പേരാണ് ഇന്ന് മാത്രം രോഗം ബാധിച്ച് മരണപ്പെട്ടത്. ആകെ മരണസംഖ്യ 1571 ആയി. 46,833 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 

Content Highlights: Delhi Maharashtra Tamilnadu Covid-19 updates 

Content Highlights: