ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ പ്രതീക്ഷിച്ചതിലും കുറവ്; കൂട്ടായ പരിശ്രമത്തിന്റെ ഫലമെന്ന് കെജ്‍രിവാൾ

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കോവിഡ് കേസുകള്‍ പ്രതീക്ഷിച്ചതിലും കുറഞ്ഞുവെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ. എല്ലാവരുടേയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് കോവിഡ് വ്യാപനം കുറയ്ക്കാന്‍ സാധിച്ചതെന്നും കെജ്‍രിവാൾ പറഞ്ഞു.
ജൂലൈ 15നുള്ളില്‍ ഡല്‍ഹിയില്‍ 2.25 ലക്ഷം കോവിഡ് പോസിറ്റീവ് കേസുകള്‍ ഉണ്ടായിരിക്കുമെന്നാണ് നേരത്തെ കണക്കുകൂട്ടിയിരുന്നത്. എന്നാല്‍ ഇന്നത്തെ കണക്കുകള്‍ പ്രകാരം പ്രവചിച്ചതിന്റെ പകുതി കേസുകള്‍ മാത്രമേ ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ. 1.15 ലക്ഷം കേസുകളാണ് ഡല്‍ഹിയില്‍ ഇതുവരെ ഉണ്ടായിരിക്കുന്നത്.
കോവിഡിനെതിരെ ഡല്‍ഹി സര്‍ക്കാര്‍ ഒറ്റയ്ക്ക് പോരാടുമെന്ന് തീരുമാനിച്ചിരുന്നെങ്കില്‍ ഈ പോരാട്ടം നമ്മള്‍ തോറ്റുപോയേനെ, ഡല്‍ഹി സര്‍ക്കാരിനൊപ്പം കേന്ദ്രവും സന്നദ്ധ സംഘടനകളും മതസ്ഥാപനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും ഫലപ്രദമായി ഇടപെട്ടതുകൊണ്ടാണ് ഈ പോരാട്ടം നമ്മള്‍ ജയിച്ചത്. ഇതിന് എല്ലാവരോടും നന്ദി പറയുന്നു.
ജൂലൈ 1ന് ഡല്‍ഹിയിലെ ആശുപത്രികളില്‍ 4100 ബെഡ്ഡുകളാണ് ഉണ്ടായിരുന്നത്. ഇന്ന് അത് 15,500 ആണ്. 2100 ഐസിയു ബെഡ്ഡുകളില്‍ 1100 എണ്ണവും ഒഴിഞ്ഞുകിടക്കുകയാണ്. ആശുപത്രിയില്‍ ചികിത്സസൗകര്യങ്ങള്‍ കുറവല്ലെന്ന വിശ്വാസം ജനങ്ങള്‍ക്കുണ്ടെന്നും കെജ്‍രിവാൾ കൂട്ടിച്ചേര്‍ത്തു.
Content Highlights: