അവസാനം നാനൂറ് കടന്നു, പക്ഷേ വേറൊരു രാജ്യത്താണെന്ന് മാത്രം; ബി.ജെ.പിയെ പരിഹസിച്ച് തരൂര്‍

നരേന്ദ്ര മോദി, ശശി തരൂര്‍ | Photo: ANI, PTI
നരേന്ദ്ര മോദി, ശശി തരൂര്‍ | Photo: ANI, PTI

ന്യൂഡല്‍ഹി: യു.കെ. തിരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തിന് പിന്നാലെ ബി.ജെ.പിയെ പരിഹസിച്ച് കോണ്‍ഗ്രസ് എം.പി. ശശി തരൂര്‍. സാമൂഹികമാധ്യമമായ എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'അവസാനം അബ് കി ബാര്‍ 400 പാര്‍ (ഇത്തവണ നാനൂറിന്
അപ്പുറം) സംഭവിച്ചു, പക്ഷേ വേറൊരു രാജ്യത്ത്' എന്നായിരുന്നു തരൂര്‍ ട്വീറ്റ് ചെയ്തത്.

ബി.ജെ.പി. 370 സീറ്റില്‍ കൂടുതലും എന്‍.ഡി.എ. നാനൂറ് സീറ്റിന് മുകളിലും നേടുമെന്നായിരുന്നു ലോക്‌സഭാ തിരഞ്ഞെടുപ്പു വേളയിലെ
ബി.ജെ.പിയുടെ പ്രചാരണം. എന്നാല്‍ ഫലം വന്നപ്പോള്‍ ബി.ജെ.പിക്ക് ഒറ്റയ്ക്ക് നേടാന്‍ കഴിഞ്ഞത് 240 സീറ്റുകള്‍ മാത്രമായിരുന്നു. ഇതോടെ നിതീഷ് കുമാറിന്റെയും ചന്ദ്രബാബു നായിഡുവിന്റെയും സഹായത്തോടെ കേവല ഭൂരിപക്ഷം തികച്ച് സര്‍ക്കാര്‍ രൂപവത്കരിക്കുകയായിരുന്നു. 

യു.കെയില്‍ ലേബര്‍ പാര്‍ട്ടി 412 സീറ്റുകള്‍ നേടി വമ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. 2019-ലെ 211 എന്ന നിലയില്‍നിന്നായിരുന്നു ലേബര്‍ പാര്‍ട്ടിയുടെ ഈ കുതിപ്പ്. അതേസമയം കണ്‍സര്‍വേറ്റീവ് പാര്‍ട്ടി 121 സീറ്റുകളില്‍ ഒതുങ്ങി.

Content Highlights: congress mp shashi tharoor takes jibe at bjp after uk election result