ജോലിയില്‍നിന്ന് വിട്ടുനിന്ന് മാനസികാരോഗ്യം വര്‍ധിപ്പിക്കൂ; ജീവനക്കാര്‍ക്ക് 11 ദിവസം അവധി നല്‍കി മീഷോ

മീശോ
മീശോ

ന്യൂഡല്‍ഹി: ജീവനക്കാരുടെ മാനസികാരോഗ്യം വര്‍ധിപ്പിക്കുക ലക്ഷ്യമിട്ട് ജീവനക്കാര്‍ക്ക് 11 ദിവസത്തെ അവധി നല്‍കി മീഷോ. ഒക്ടോബര്‍ 22 മുതല്‍ നവംബര്‍ ഒന്നുവരെയാണ് അവധി. തുടര്‍ച്ചയായ രണ്ടം വര്‍ഷമാണ് കമ്പനി ജീവനക്കാര്‍ക്ക് അവധി നല്‍കുന്നത്.

തിരക്കുള്ള ഉത്സവകാല വില്‍പ്പനയക്ക് ശേഷം ജോലിയില്‍ നിന്ന് പൂര്‍ണമായും വിട്ട് നില്‍ക്കാനും അത് വഴി അവരുടെ മാനസിക ക്ഷേമത്തിന് മുന്‍ഗണന നല്‍കാനുമാണ് അവധി നല്‍കുന്നതെന്ന് മീഷോ വ്യക്തമാക്കിയിട്ടുണ്ട്.

നല്ല മാനസീകാരോഗ്യത്തിനും അതുവഴി ജോലി മെച്ചപ്പെടുത്തുന്നതിനും തൊഴിലിടങ്ങങ്ങില്‍ നിന്നുള്ള താല്‍ക്കാലിക വിടുതല്‍ അത്യാവശ്യമാണെന്നും അതാണ് അവധി നല്‍കിയതെന്നും മീഷോ സ്ഥാപകനും സി.ടി.ഒ യുമായ സഞ്ജീവ് ബാണ്‍വാള്‍ ട്വിറ്ററില്‍ കുറിച്ചു.

നേരത്തെ അനന്തമായ വെല്‍നെസ് അവധി, 30 ദിവസത്തെ ലിംഗമാറ്റ അവധി, എന്നിവയും മീഷോ പ്രഖ്യാപിച്ചിരുന്നു. 

  

Content Highlights: Company Announces 11-Day Break For Employees