ആശുപത്രിയിൽനിന്ന് രക്തം നൽകിയതിലൂടെ എച്ച്.ഐ.വി: അമ്മയ്ക്കും മകനും 40 ലക്ഷം നഷ്ടപരിഹാരം

ചെന്നൈ: സർക്കാർ ആശുപത്രിയിൽ രക്തം നൽകിയതിനെത്തുടർന്ന് എച്ച്.ഐ.വി. ബാധിച്ച സ്ത്രീയ്ക്കും മകനും സർക്കാർ നഷ്ടപരിഹാരമായി 40 ലക്ഷം രൂപ നൽകും. മദ്രാസ് ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് തുക നൽകാമെന്ന് ഏറ്റത്. രണ്ടാഴ്ചയ്ക്കകം സ്ത്രീക്ക് 20 ലക്ഷം രൂപ നൽകണമെന്നും മകനുള്ള 20 ലക്ഷം രൂപ 18 വയസ്സ് തികയുന്നതുവരെ പലിശ ലഭിക്കും വിധം ദേശസാത്കൃത ബാങ്കിലോ പോസ്റ്റ് ഓഫീസിലോ സ്ഥിര നിക്ഷേപം നടത്താനും കോടതി നിർദേശിച്ചു.
2022 - ൽ തിരുച്ചിറപ്പള്ളിയിലെ സർക്കാർ ആശുപത്രിയിൽ വെച്ചാണ് സ്ത്രീക്കും മകനും എച്ച്.ഐ.വി. ബാധയുണ്ടായത്. പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ രക്തബാങ്കിൽനിന്ന് രക്തം നൽകുകയായിരുന്നു. ആശുപത്രിയിൽനിന്നാണ് തനിക്കും നവജാത ശിശുവിനും എച്ച്.ഐ.വി. ബാധയുണ്ടായതെന്നും അശ്രദ്ധയ്ക്ക് നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് സ്ത്രീ കോടതിയെ സമിപിച്ചു. സ്ത്രീയും കുട്ടിയും നേരിടുന്ന പ്രയാസങ്ങൾ ലഘൂകരിക്കുന്നതിന് ഇടക്കാല ധനസഹായമായി രണ്ടര ലക്ഷം രൂപ നൽകാൻ കോടതി നേരത്തേ നിർദേശം നൽകിയിരുന്നു.
2026 ഓഗസ്റ്റ് 28-ന് തുക കൈമാറി. എന്നാൽ അണുബാധയുടെ ഗുരുതരമായ പ്രത്യാഘാതങ്ങൾ സ്ത്രീക്കും കുട്ടിക്കും ഉണ്ടാകുന്നത് കണക്കിലെടുത്ത് സെപ്റ്റംബർ 15-ന് കോടതി നഷ്ടപരിഹാര തുക വർധിപ്പിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു.
Content Highlights: Madras High Court ordered Rs 40 lakh compensation for a woman and her son infected with HIV due to blood transfusion negligence at a government hospital., The incident occurred in 2022 at a government hospital in Tiruchirappalli during childbirth., Rs 20 lakh to be given to the woman within two weeks, and Rs 20 lakh for the son to be fixed-deposited until he turns 18.