ബസ് സ്റ്റാന്റിൽ യാത്രക്കാർക്കിടയിലേക്ക് ബസ് ഇടിച്ചുകയറി മൂന്നുപേർ മരിച്ചു; സംഭവം വിജയവാഡയിൽ | Video

ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ ബസ് സ്റ്റാന്റിൽ ബസ് നിയന്ത്രണംവിട്ട് ഇടിച്ചുകയറി മൂന്നുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. വിജയവാഡയിലെ പണ്ഡിറ്റ് നെഹ്റു ബസ് സ്റ്റാന്റില്‍ ബസ് കാത്തിരുന്നവരുടെ ഇടയിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു.
ആന്ധ്രപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ആഡംബര ബസാണ് അപകടമുണ്ടാക്കിയത്. തിങ്കളാഴ്ച നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇന്ന് ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തിയ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗന് മോഹന്‍ റെഡ്ഡി, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
Content Highlights: Bus rams into Vijayawada's bus station leaving 3 dead