ബിഹാറിൽ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും എട്ടുമരണം; നിരവധിപേർക്ക് പരിക്ക്

ദുരന്തം നടന്ന സ്ഥലത്തേക്ക് എത്തുന്ന ആംബുലന്‍സ്‌
ദുരന്തം നടന്ന സ്ഥലത്തേക്ക് എത്തുന്ന ആംബുലന്‍സ്‌

പട്‌ന: ബിഹാറിൽ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും എട്ടുപേർ മരിച്ചു. നളന്ദയിലെ ശീത്ല ക്ഷേത്രത്തിലാണ് ദുരന്തമുണ്ടായത്. പത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം.

മരിച്ചവരെല്ലാം സ്ത്രീകളാണ്. ചൈത്ര മാസത്തിലെ അവസാന ചൊവ്വാഴ്ചയായിരുന്നതിനാൽ, ധാരാളം ഭക്തർ ക്ഷേത്രത്തിൽ ഒത്തുകൂടിയിരുന്നു.

Content Highlights: Stampede occurred at Sheetala temple in Nalanda, Bihar., Confirmed death toll stands at 8 individuals., Over 10 people sustained injuries during the inciden