ബിഹാറിൽ മുഹറം ഘോഷയാത്രയ്ക്കിടെ ഒരാൾ ഷോക്കേറ്റുമരിച്ചു; 24 പേർക്ക് പരിക്ക്

ദർഭംഗ: ബിഹാറിലെ ദർഭംഗ ജില്ലയിൽ ശനിയാഴ്ചനടന്ന മുഹറം ഘോഷയാത്രയ്ക്കിടെ ഒരാൾ ഷോക്കേറ്റു മരിച്ചു. 24 പേർക്ക് പരിക്കേറ്റു. ഘോഷയാത്രയിൽ ഉപയോഗിച്ച രൂപങ്ങളിലൊന്ന് ഹൈടെൻഷൻ വൈദ്യുതക്കമ്പിയിൽ തട്ടിയതാണ് അപകടകാരണം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
സകത്പുർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. കഖോര ഗ്രാമത്തിലൂടെ മുഹറം ഘോഷയാത്ര കടന്നുപോകുമ്പോൾ രൂപങ്ങളിലൊന്നിന്റെ ഒരു ഭാഗം ഹൈടെൻഷൻ വൈദ്യുതക്കമ്പിയിൽ തട്ടിയാണ് അപകടം ഉണ്ടായതെന്ന് ദർഭംഗ കളക്ടർ കൗശൽ കുമാറിനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ നില അപകടകരമല്ലെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Electrocution during a Muharram procession in Bihar`s Darbhanga killed one and injured 24