ബെംഗളൂരു ലഹരിമരുന്ന് കേസ്: നിയാസ് മുഹമ്മദിന് കന്നഡ സിനിമയിലെ പ്രമുഖരുമായി ബന്ധം

സഞ്ജന ഗല്‍റാണിയെ നേരത്തെ ചോദ്യം ചെയ്യാന്‍ ശ്രമിച്ചിരുന്നെങ്കിലും ബെംഗളൂരുവിലില്ല എന്ന വിവരമാണ് ലഭിച്ചിരുന്നത്. ഇന്ന് ബെംഗളൂരുവിലുണ്ട് എന്ന വിവരത്തെ തുടര്‍ന്നാണ് അവരുടെ വസതിയില്‍ പരിശോധന നടത്തുന്നത്. മൂന്നാം പ്രതിയായ വീരേന്‍ ഖന്നയുടെ വീട്ടിലും സിസിബിയുടെ പരിശോധന തുടങ്ങി.
സഞ്ജന ഗല്‍റാണിയുമായാണ് നിയാസിന് അടുത്ത ബന്ധമുള്ളത്. ഇയാൾ പല പാര്‍ട്ടികളിലും പങ്കെടുത്ത് മയക്കുമരുന്ന് ഇടപാടുകള്‍ നടത്തി എന്ന വിവരമാണ് സിസിബിക്ക് ലഭിച്ചത്.
നിയാസിനെ വ്യക്തമായ തെളിവുകളോടെയാണ് സിസിബി ഇന്നലെ അറസ്റ്റ് ചെയ്തത്. സഞ്ജന ഗല്‍റാണിയും നിയാസും തമ്മില്‍ അടുത്ത ബന്ധമുണ്ടായിരുന്നു എന്ന കാര്യങ്ങളാണ് സിസിബി ഇപ്പോള്‍ പങ്കുവെക്കുന്നത്. നിയാസ് മുഹമ്മദ് 5 വര്‍ഷം മുമ്പാണ് അരൂരില്‍ നിന്ന് നാടുവിട്ട് ബെംഗളൂരുവില്‍ മോഡലിങ് രംഗത്തും ഫാഷന്‍ ഫോട്ടോഗ്രാഫി രംഗത്തും സജീവമായത്.
അറസ്റ്റിലായ നിയാസിന് മലയാളസിനിമയുമായും ബന്ധമുണ്ട്. ചില സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റുചെയ്ത സീരിയല്‍ നടി അനിഘ, എറണാകുളം സ്വദേശി മുഹമ്മദ് അനൂപ് എന്നിവരുമായി നിയാസിനുള്ള ബന്ധം അന്വേഷിക്കുകയാണ്.
കൊച്ചിയിലും ബെംഗളൂരുവിലും മോഡലിങ് രംഗത്തും പ്രവര്‍ത്തിച്ചിരുന്നു. മോഡലിങ് രംഗത്ത് പ്രവര്‍ത്തിക്കാനായാണ് അഞ്ചുവര്‍ഷം മുമ്പ് നിയാസ് ബെംഗളൂരുവിലെത്തുന്നത്.
content highlights: Bengaluru drug case, Niyas Muhammed and Sanjana Galrani's friendship
Content Highlights: