തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ എഡിബി ബാങ്കിന്റെ വൈസ് പ്രസിഡന്റ് പദവിയിലേക്ക്
ന്യൂഡല്‍ഹി : തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസയെ ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്കിന്റെ(എഡിബി) വൈസ് പ്രസിഡന്റായി നിയമിച്ചു. ഓഗസ്റ്റ് 31ന് നിലവിലെ വൈസ് പ്രസിഡന്റ് ദിവാകര്‍ ഗുപ്തയുടെ കാലാവധി കഴിയാനിരിക്കെയാണ് ലവാസയുടെ നിയമനം.
"പ്രൈവറ്റ് സെക്ടര്‍ ഓപ്പറേഷന്‍സ് ആന്‍ഡ് പബ്ലിക് പ്രൈവറ്റ് പാര്‍ട്‌നര്‍ഷിപ്പിന്റെ വൈസ്പ്രസിഡന്റായി ലവാസയെ എഡിബി നിയമിച്ചു. ഓഗസ്റ്റ് 31ന് ദിവാകര്‍ ഗുപ്തയുടെ കാലാവധി കഴിയുമ്പോള്‍ അദ്ദേഹം സ്ഥാനമേല്‍ക്കും" എന്നാണ് എഡിബി പ്രസ്താവനയില്‍ പറഞ്ഞത്.
വാര്‍ത്ത അതിശയിപ്പിക്കുന്നതാണെന്നാണ് ഇലക്ഷന്‍ കമ്മീഷനോടടുത്ത വൃത്തങ്ങള്‍ പറയുന്നത്. ഇലക്ഷന്‍ കമ്മീഷനിലെ കാലാവധി കഴിയാന്‍ ഇനിയും രണ്ട് വര്‍ഷം കൂടി അവശേഷിക്കവെയാണ് ലവാസയുടെ സ്ഥാന മാറ്റം. അടുത്ത മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പദവിയിലേക്ക് പരിഗണനയിലുള്ളയാളായിരുന്നു ലവാസ
അതേ സമയം ലവാസ വൈസ് പ്രസിഡന്റ് പദവി ഏറ്റെടുത്തോ എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല.
2018 ജനുവരി 23നാണ് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ആയി അശോക് ലവാസ ചാര്‍ജ്ജെടുത്തത്. അതിനു മുമ്പ് കേന്ദ്ര ധനകാര്യമന്ത്രാലയത്തിലെ സെക്രട്ടറി പദവിയടക്കം നിരവധി പ്രധാന പദവികള്‍ വഹിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട അറിയിപ്പൊന്നും തനിക്ക് ലഭിച്ചിട്ടില്ലെന്നാണ് ലവാസ പ്രതികരിച്ചത്. അതേസമയം എഡ്ബി വക്താവ് വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചരിത്രത്തില്‍ ഇത് രണ്ടാംതവണയാണ് കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ മറ്റൊരു പദവിയിലേക്ക് നിയോഗിക്കപ്പെടുന്നത്.
content highlights: Ashok Lavasa appointed vice president of ADB
Content Highlights: