പുലർച്ചയോടെ കര തൊടാൻ അർണാബ് ചുഴലിക്കാറ്റ് , കരയിലെത്തും മുൻപ് തന്നെ നാശം വിതച്ചു

അർണാബ് ചുഴലിക്കാറ്റിന്റെ ബാഹ്യഭാഗം കര തൊട്ടു. കേന്ദ്രഭാഗം പുലർച്ചയോടെ കരയിലെത്തുമെന്ന് സൂചന.ഈസ്റ്റ് -വെസ്റ്റ് ഗോദാവരി,കൊനസീമ, കാക്കിനാഡ ജില്ലകളിൽ അതീവ ജാഗ്രത നിർദ്ദേശം പ്രഖ്യാപിച്ചു.ആന്ധ്രാപ്രദേശ് തീരത്തേക്ക് എത്തിക്കൊണ്ടിരിക്കുന്ന ചുഴലിക്കാറ്റിന്റെ വരവിനോടനുബന്ധിച്ചു കനത്ത മഴയും കാറ്റും നാശനഷ്ടങ്ങളും സംഭവിക്കുന്നുണ്ട്.വിശാഖപട്ടണത്ത് 206 മരങ്ങൾ കടപുഴകി വീഴുകയും , പൊട്ടി വീണ വൈദ്യുത കമ്പിയിൽ നിന്നും ഷോക്കേറ്റ് വയോധികൻ മരിക്കുകയും ചെയ്തു.ആറ് ലക്ഷത്തോളം ആളുകളെ മാറ്റിപ്പാർപ്പിക്കുകയും 2000 ത്തോളം ദുരിതാശ്വാസ ക്യാംപുകൾ തുറക്കുകയും ചെയ്തിട്ടുണ്ട്.തമിഴ്നാട്ടിലും കടൽ പ്രക്ഷുബ്ധമാണ്.
Content Highlights: Outer bands of Arnab cyclone have touched the Andhra Pradesh coast., Central part of the cyclone is expected to make landfall by early morning., High alert issued in East Godavari, Konaseema, and Kakinada districts., Heavy rainfall and strong winds have caused 206 uprooted trees and one electrocution fatality.