'ശ്രീകൃഷ്ണന്‍ ജയിലില്‍ ജനിച്ച ദിവസമാണിന്ന്, നിങ്ങള്‍ക്ക് ജാമ്യം വേണോ'; തമാശ രൂപേണ ചീഫ് ജസ്റ്റിസ്
ന്യൂഡല്‍ഹി: ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയില്‍ നര്‍മ്മത്തിന് വഴിതുറന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡേ. ശ്രീകൃഷ്ണ ജന്മാഷ്ടമി ദിവസമായതിനാല്‍ ജയിലില്‍ നിന്ന് പുറത്തുപോകാനുള്ള ജയില്‍പുള്ളിയുടെ ജാമ്യാപേക്ഷയെ പരാമര്‍ശിച്ചായിരുന്നു ചീഫ് ജസ്റ്റിസിന്റെ തമാശ രൂപേണയുള്ള മറുപടി വന്നത്. കൊലപാതകക്കുറ്റത്തിന് ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ധര്‍മ്മേന്ദ്ര വാല്‍വിയുടെ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.
'നിങ്ങള്‍ക്ക് വേണ്ടത് ജയിലോ ജാമ്യമോ? ഇന്ന് ശ്രീകൃഷ്ണന്‍ ജയിലില്‍ ജനിച്ച ദിവസമാണ്. നിങ്ങള്‍ക്ക് ഇന്ന് ജയിലില്‍ നിന്ന് പോകണോ?'- ചീഫ് ജസ്റ്റിസ് തമാശരൂപേണ ചോദിച്ചതായി അഭിഭാഷകനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
1994 ല്‍ ബിജെപി പ്രവര്‍ത്തകനെ കൊലപ്പെടുത്തി എന്നതാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ധര്‍മേന്ദ്ര വാല്‍വിക്ക് എതിരായ കേസ്. വിചാരണക്കോടതി ഇയാളെ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. 2017 സെപ്റ്റംബറില്‍ ബോംബെ ഹൈക്കോടതി ഇത് ശരിവച്ചു. ഹൈക്കോടതി വിധിക്കെതിരായ അപ്പീല്‍ സുപ്രീംകോടതിയില്‍ പരിഗണനയിലാണ്.
Content Highlights: ‘Krishna was born in jail today, you want bail?’: CJI to convict
Content Highlights: