വിദ്യാഭ്യാസ വായ്പ ഇനി 'വിദ്യാലക്ഷ്മി' പോര്‍ട്ടല്‍ വഴി


ന്യൂഡൽഹി:വിദ്യാഭ്യാസവായ്പകൾക്കും സ്കോളർഷിപ്പുകൾക്കും ഇനി ബാങ്കുകളും ഓഫീസുകളും കയറി അലയേണ്ട. ഇവയ്ക്കുള്ള ഏകജാലക സംവിധാനമായി കേന്ദ്ര സർക്കാറിന്റെ പുതിയ പോർട്ടൽ നിലവിൽ വന്നു.

വിദ്യാലക്ഷ്മി( www.vidyalakshmi.co.in) എന്ന പോർട്ടൽ ധന-മനുഷ്യവിഭവശേഷി മന്ത്രാലയങ്ങൾ, ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ എന്നിവയുടെ സംയുക്തസംരംഭമാണ്. ഇതിൽ നിന്ന് ഡൗൺലോഡ് ചെയ്തെടുക്കുന്ന ഒറ്റ അപേക്ഷ ഉപയോഗിച്ച് വിവിധ ബാങ്കുകളുടെ വായ്പകൾക്കും സ്കോളർഷിപ്പുകൾക്കു അപേക്ഷിക്കാം.

വിദ്യാർഥികൾക്ക് വായ്പ സംബന്ധിച്ച പരാതികൾ ഇ-മെയിൽ ചെയ്യാനും ദേശീയ സ്കോളർഷിപ്പ് പോർട്ടലിലെ സ്കോളർഷിപ്പ് സംബന്ധിച്ച നിലവിലെ അവസ്ഥ അറിയാനുള്ള സംവിധാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

13 ബാങ്കുകളുടെ 22 വിദ്യാഭ്യാസ വായ്പ പദ്ധതികളാണ് പോർട്ടലിൽ ഉള്ളത്. എസ്.ബി.ഐ., ഐ.ഡി.ബി.ഐ. ബാങ്ക് ഓഫ് ഇന്ത്യ, കനറാ ബാങ്ക്, യൂണിയൻ ബാങ്ക് എന്നീ ബാങ്കുകൾ അവരുടെ വിദ്യാഭ്യാസ ലോൺ വിഭാഗം പോർട്ടലുമായി സംയോജിപ്പിച്ചിട്ടുണ്ട്.


Related Stories

 

×