കേരളീയ സമാജത്തില്‍ ഉഷ ഉതുപ്പിന്റെ സംഗീത നിശ

മനാമ: ഇന്ത്യന്‍ സംഗീത രംഗത്തെ ശബ്ദത്തിലെ മൗലികതയിലൂടെ ഇ ന്ത്യന്‍ പോപ്പ് മ്യൂസിക്കിനെ ജനപ്രിയമാക്കിയ ഇന്ത്യന്‍ പോപ്പ് ഗായിക ഉഷ ഉതുപ്പിന്റെ കലാജീവിതത്തിന് 50 വര്‍ഷം പിന്നിടുന്ന വേളയില്‍ ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ നേതൃത്വത്തില്‍ വമ്പിച്ച അനുമോദനവും ''ദീദി ജിേത്ത രഹോ'' എന്ന പേരില്‍ ഉഷ ഉതുപ്പിന്റെ നേതൃത്ത്വ ത്തില്‍ സംഗീത നിശയും ജനുവരി 16
വ്യാഴാഴ്ച രാത്രി 7.30 നു സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ അരങ്ങേറുമെന്നു ബി കെ എസ് പ്രസിഡ് പി വി രാധാകൃഷ്ണ പിള്ള, ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കല്‍ എന്നിവര്‍ പത്രകുറിപ്പില്‍ അറിയിച്ചു.
ഉഷ ഉതുപ്പിന്റെ അന്‍പതാമത് സംഗീത വര്‍ഷത്തിന്റെ ആദ്യ ആഘോഷമാണ് ബഹ്‌റൈന്‍ കേരളീയ സമാജം സംഘടിപ്പിക്കുന്നത് എന്ന് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ നഹാസ് ഉമ്മര്‍ പറഞ്ഞു. ആഘോഷവേളയില്‍ ബഹ്‌റൈന്‍ പ്രവാസിയും പ്രശസ്ത ചലചിത്ര താരവുമായ ശ്രീയ രമേശ് മുഖ്യാതിഥി ആയി പങ്കെടുക്കും.
ഓറഞ്ച് ബേക്കറി ആണ് ഈ സംഗീത നിശയുടെ മുഖ്യപ്രായോജകര്‍ നെല്‍സണ്‍ മലേയും ഇന്ദിരാഗാന്ധി ഉള്‍പ്പടെ ലോക നേതാക്കള്‍ക്കിടയിലടക്കം ആരാധകരുള്ള ഉഷ ഉതുപ്പ് ഇരുന്നൂറിലധികം ആല്‍ബങ്ങളിലും നൂറുകണക്കിന് പ്രാദേശീക ഗാനങ്ങളിലൂടെയും സംഗീത ലോക ത്ത് അനശ്വരയായി തുടരുന്നു.
ദീദിയെന്ന പ്രിയ നാമത്തിലറിയപ്പെടുന്ന ഗായിക ഇന്ത്യന്‍ ഭാഷകള്‍ക്ക് പുറമേ ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, ഇറ്റാലിയന്‍, സുലു, റഷ്യന്‍, സിന്‍ഹള, ഹെബ്രു, ചൈനീസ് അടക്കം ആഗോള ഭാഷകളില്‍ ഇ ന്ത്യന്‍ മ്യൂസിക്കിന്റെ പ്രതിനിധിയായി മാറിയിരിക്കുന്നു.
Content Highlights: