ഒമാനില്‍ ഗവര്‍ണറേറ്റുകള്‍ക്കിടയില്‍ യാത്രാ നിയന്ത്രണം

മസ്‌കത്ത്: കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഗവര്‍ണറേറ്റുകള്‍ക്കിടയില്‍ യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തി സുപ്രീം കമ്മിറ്റി ഉത്തരവ്. ബുധനാഴ്ച മുതല്‍ യാത്രാ നിയന്ത്രണം പ്രാബല്യത്തില്‍ വരും. സ്വദേശികള്‍ക്കും വിദേശികള്‍ക്കും നിയന്ത്രണം ബാധകമാണ്. സുല്‍ത്താന്‍ സായുധസേനയും റോയല്‍ ഒമാന്‍ പോലീസും യാത്രാ നിയന്ത്രണം നടപ്പില്‍ വരുത്തും.
സര്‍ക്കാര്‍, സ്വകാര്യ ജീവനക്കാര്‍ക്ക് യാത്രക്ക് വിലക്കുണ്ടാകില്ല. ആംബുലന്‍സ്, അത്യാഹിത വാഹനങ്ങള്‍ എന്നവക്കും ഒഴിവാക്കിയിട്ടുണ്ട്. സൈനിക - സുരക്ഷാ വാഹനങ്ങള്‍ക്കും യാത്ര അനുവദിക്കും. ഭക്ഷണം, അടിസ്ഥാന ആവശ്യങ്ങള്‍ക്കുള്ള സാധനങ്ങള്‍ എന്നിവ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്കും ഇളവുണ്ട്.
Content Highlights: