ഏഴ് കോടി, പിന്നെ റേഞ്ച് റോവര്‍, പിന്നെയും ഏഴ് കോടി; ലോട്ടറി അടിക്കുന്നെങ്കില്‍ ഇങ്ങനെ വേണം!

ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്ല്യണയര്‍ നറുക്കെടുപ്പില്‍ ഏഴരക്കോടിയുടെ വമ്പന്‍ ഭാഗ്യവുമായി മലയാളി. സുനില്‍ ശ്രീധരന്‍ എന്ന പ്രവാസിയെ ആണ് ഭാഗ്യദേവത വീണ്ടും തേടിയെത്തിയത്. ഇത് മൂന്നാം തവണയാണ് മില്ല്യണയര്‍ നറുക്കെടുപ്പില്‍ സുനില്‍ ശ്രീധറിന് ഒന്നാം സമ്മാനമായ കോടികള്‍ ലഭിക്കുന്നത്. ഒരുതവണ ആഡംബരക്കാറായ റേഞ്ച് റോവറും ലഭിച്ചിരുന്നു.
ഏപ്രില്‍ പത്തിന് ഓണ്‍ലൈന്‍ വഴി വാങ്ങിയ ടിക്കറ്റാണ് സമ്മാനാര്‍ഹമായത്. ഒരു ദശലക്ഷം യു.എസ് ഡോളര്‍ (ഏകദേശം ഏഴ് കോടി എഴുപത് ലക്ഷം രൂപ) ആണ് സമ്മാനത്തുക. 2019ലാണ് സുനിലിന് ആദ്യമായി സമ്മാനം ലഭിക്കുന്നത്. ഏഴ് കോടിയായിരുന്നു സമ്മാനം. 2020-ല്‍ നറുക്കെടുപ്പില്‍ റേഞ്ച് റോവര്‍ കാറും സമ്മാനമായി ലഭിച്ചു.
ദുബായില്‍ സ്വന്തമായി ഓണ്‍ലൈന്‍ ട്രേഡിങ് കമ്പനി നടത്തുകയാണ് സുനില്‍. കഴിഞ്ഞ 20 വര്‍ഷമായി സുനില്‍ ദുബായ് ഡ്യൂട്ടി ഫ്രീയുടെ നറുക്കെടുപ്പില്‍ സ്ഥിരമായി പങ്കെടുക്കുന്നുണ്ട്.
ദുബായ് ഡ്യൂട്ടി ഫ്രീയുടെ ചരിത്രത്തിൽ ഇത് എട്ടാം തവണയാണ് ഒരു വ്യക്തിക്കു രണ്ടു വട്ടം ഒന്നാം സമ്മാനം ലഭിക്കുന്നത്.
Content Highlights: malayalee wins crores in Dubai Duty Free raffle