കുവൈത്ത് വിമാനത്താവളത്തില്‍ പുതിയ സേവന നിരക്ക് ജൂണ്‍ 1 മുതല്‍ പ്രാബല്യത്തിൽ

Photo: KUNA
Photo: KUNA

കുവൈത്ത് സിറ്റി : കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്കുള്ള സര്‍വീസ് ഫീസ് ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ക്യാബിനെറ്റ് തീരുമാനം അനുസരിച്ചാണ്  കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് സേവന ഫീസ് ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തിലാക്കുന്നത്. 

കുവൈത്തില്‍നിന്ന് പുറപ്പെടുന്ന യാത്രക്കാര്‍ക്ക് മൂന്ന് ദിനാറും തിരിച്ചു വരുന്നവര്‍ക്ക് രണ്ടു ദിനാറും ഇരുവശത്തേക്കുമുള്ള യാത്രക്കാര്‍ക്ക് അഞ്ച് ദിനാറുമാണ്
നിരക്ക് നിശ്ചയിച്ചിട്ടുള്ളത്.

മുന്‍ മന്ത്രിസഭയുടെ തീരുമാനം അനുസരിച്ചാണ്കഴിഞ്ഞ ഫെബ്രുവരിയില്‍ ഇതു സംബന്ധിച്ച വിജ്ഞാപനം ഇറങ്ങിയത്. വിജ്ഞാപനം അനുസരിച്ച് വിമാനക്കമ്പനിയാണ് യാത്രക്കാരുടെ എണ്ണത്തിന് അനുസരിച്ച് സര്‍വിസ് ഫീസ് അടക്കേണ്ടത്.യാത്രക്കാര്‍ ടിക്കറ്റെടുക്കുമ്പോള്‍ തന്നെ ഈ തുക നല്‍കേണ്ടി വരും.   ഇതനുസരിച്ചു സര്‍ക്കാരിന് പ്രതിവര്‍ഷം 40 ദശലക്ഷം ദിനാര്‍ വരുമാനമുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍.

16 രാജ്യങ്ങളിലേക്ക് കുവൈത്തില്‍ നിന്നും തിരികെയും സര്‍വീസ് ആരംഭിക്കുന്നതിനുള്ള അനുമതിക്കായി വിമാന കമ്പനികള്‍ കുവൈത്ത് സിവില്‍ ഏവിയേഷന്‍ ജനറല്‍ അഡ്മിനിസ്‌ട്രേഷന് അപേക്ഷ നല്‍കി. അനുമതിക്കായി വിമാന കമ്പനികള്‍ നല്‍കിയ പട്ടികയില്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

Content Highlights: