കുവൈത്ത് വിമാനത്താവളം ജൂൺ അവസാനത്തോടെ തുറന്നു പ്രവർത്തിക്കുമെന്ന് റിപ്പോർട്ട്‌

#പി സി ഹരീഷ്
കുവൈത്ത് അന്താരാഷ്ട്ര വിമാന താവളത്തിലെ അടഞ്ഞു കിടക്കുന്ന കൗണ്ടറുകള്‍
കുവൈത്ത് അന്താരാഷ്ട്ര വിമാന താവളത്തിലെ അടഞ്ഞു കിടക്കുന്ന കൗണ്ടറുകള്‍

കുവൈത്ത് സിറ്റി : കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ഈ മാസം അവസാനത്തോടെ തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയേക്കും. രാജ്യത്ത് കോവിഡ് പ്രതിരോധ കുത്തിവെപ്പ് പുരോഗമിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നതിന് ആലോചിക്കുന്നതയും സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചു കൊണ്ടു പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

ജൂണ്‍ അവസാനത്തോടെ കുവൈത്ത് വിമാന താവളം തുറക്കുന്നതിനും അതോടൊപ്പം കര്‍ശനമായ നിയന്ത്രണങ്ങളോടെ ആയിരിക്കും യാത്രക്കാര്‍ക്ക് പ്രവേശനം അനുവദിക്കുക. കുവൈത്ത് അംഗീകരിച്ചിട്ടുള്ള വാക്സിനുകള്‍ സ്വീകരിച്ച യാത്രക്കാര്‍ക്ക് മാത്രമേ പ്രവേശനമുണ്ടാവു.

അതേസമയം കുവൈത്ത് അംഗീകൃത വാക്സിന്‍ സ്വീകരിച്ചിട്ടില്ലാത്തവര്‍ക്ക് കുവൈത്തില്‍ എത്തിയ ശേഷം ഒരു ഡോസ് വാക്സിന്‍ നല്‍കുന്നതിനെക്കുറിച്ചും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

ജൂണ്‍ ജൂലായ് ഓഗസ്റ്റ് മാസങ്ങള്‍ കോവിഡ് പ്രതിരോധ നിര്‍ണ്ണായക ഘട്ടമാണെന്നും, നിലവില്‍ തുടരുന്ന വേഗതയില്‍ കോവിഡ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചാല്‍ കോവിഡ് വൈറസിനെതിരായ പ്രതിരോധ ശേഷി രാജ്യം കൈ വരിക്കുമെന്നും,ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.

Content Highlights: