കെഎംസിസി പ്രബന്ധ രചന മത്സരം സംഘടിപ്പിക്കുന്നു.

മനാമ: കെഎംസിസി ബഹ്റൈന്‍ ഇന്ത്യന്‍ എംബസിയുടെ സഹകരണത്തോടെ മുതിര്‍ന്നവര്‍ക്കായി 'സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍' എന്ന വിഷയത്തില്‍ പ്രബന്ധ രചന മത്സരം സംഘടിപ്പിക്കുന്നു. 18 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. രചനകള്‍ 2 പേജില്‍ കവിയരുത്. പേപ്പറിന്റെ ഒരു വശത്തു മാത്രമേ എഴുതാവൂ. സീല്‍ ചെയ്ത രചനകള്‍ ഓഗസ്റ്റ് 15ന് രാത്രി 10 മണിക്കുള്ളില്‍ കെഎംസിസി മനാമ ഓഫീസില്‍ എത്തിച്ചിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 38109462, 39835230 എന്നീ നമ്പറുകളില്‍ ബന്ധപെടാവുന്നതാണ്.

Content Highlights: