സി.എസ്.ഐ. ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ക്ക് സമാപിച്ചു

-
-

മനാമ: ബഹ്‌റൈന്‍ സി.എസ്.ഐ. സൗത്ത് കേരളാ ഡയോസിസ് ദേവാലയത്തിന്റെ ഓണ്‍ലൈന്‍ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ സമാപിച്ചു. ഡിസംബര്‍ ഇരുപത്തിനാലാം തീയതി നടന്ന ഗാനസന്ധ്യയില്‍ ക്വയര്‍ വെര്‍ച്വല്‍ ആയി ഗാനങ്ങള്‍ അവതരിപ്പിച്ചു. ഇടവക വികാരി ഷാബു ലോറന്‍സ് മുഖ്യസന്ദേശം നല്‍കി. ഡിസംബര്‍ 31 ന് വര്‍ഷാന്ത്യ-പുതുവത്സര ആരാധന നടത്തപ്പെട്ടു. സണ്‍ഡെ സ്‌കൂള്‍ കുട്ടികളുടെ കലാപരിപാടികളും ശ്രദ്ധേയമായി. പ്രസ്തുത പ്രോഗ്രാമുകള്‍ക്ക് സുജിത് സുഗതന്‍ അധ്യക്ഷത വഹിക്കുകയും ഷിബുകുമാര്‍ പ്രോഗ്രാം കണ്‍വീനര്‍ സ്ഥാനം വഹിക്കുകയും ഇടവക സെക്രട്ടറി ബിനു ജോയ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

Content Highlights: